നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു

പത്തനംതിട്ട; സിപിഐ ദേശീയ കൗൺസിലംഗം ചിറ്റയം ഗോപകുമാറിനെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അടൂർ എംഎൽഎയും നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമാണ്.

കോന്നിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ചിറ്റയം തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനാ നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറി എ.പി.ജയനെയും ജില്ലാ കൗൺസിലിൽ ഉൾപ്പെടുത്തി.ഓൾ ഇന്ത്യ സ്റ്റുഡൻസ് ഫെഡറേഷൻ (എഐഎസ്എഫ്) വഴിയാണ് ചിറ്റയം ഗോപകുമാർ രാഷ്ട്രീയത്തിലെത്തിയത്. എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി അംഗമായി. 

18 വയസ്സുള്ളപ്പോൾ സിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗമായി. പിന്നീട് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിൽ (എഐടിയുസി) ചേർന്നു. 2011‌ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പന്തളം സുധാകരനെ 607 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

2016ൽ, കോൺഗ്രസ് സ്ഥാനാർഥി കെ.കെ.ഷാജുവിനെ 25,460 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനോട് 61,138 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എം.ജി. കണ്ണനെ 2919 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !