വിക്ടോറിയ : മധ്യ വിക്ടോറിയയിലെ Dunolly ക്ക് സമീപം രണ്ടാഴ്ച മുമ്പ് ഭൂമിയിൽ പതിച്ച ഒരു ഉൽക്കാശില കണ്ടെത്താൻ ശാസ്ത്രജ്ഞർ വിപുലമായ ശ്രമങ്ങൾ നടത്തിയെങ്കിലും അവർക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞ ചൊവ്വാഴ്ച, മൊണാഷ് സർവകലാശാലയിലെ അഞ്ച് ശാസ്ത്രജ്ഞർ Dunolly-ക് അടുത്തുള്ള നാല് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഉൽക്കാശില കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു.
"അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന്" ഡെസേർട്ട് ഫയർബോൾ നെറ്റ്‌വർക്കിന്റെ മുഖ്യ ഉൽക്കാ ഭൂരസതന്ത്രജ്ഞയായ ഡോ. റേച്ചൽ കിർബി പറഞ്ഞിരുന്നു. "എനിക്ക് ഒട്ടും നിരാശയില്ല പക്ഷേ ഈ ജോലി ഇതുവരെ പൂർത്തിയായിട്ടില്ല, ഇനി വീണ്ടും ലാൻഡ് സർവേകൾ നടത്താൻ പോവുകയാണ്. ഒരു ഡ്രോൺ ഉപയോഗിക്കാൻ അവസരം ഉണ്ടെങ്കിൽ, നമുക്ക് അത് വീണ്ടും പരിശോധിക്കാം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
DFN (Desert Fireball Network) എന്നറിയപ്പെടുന്ന ഈ ശൃംഖല, സൗത്ത് ഓസ്‌ട്രേലിയയിലെ വിവിധ ശാസ്ത്ര കേന്ദ്രങ്ങളിൽ പ്രധാനമായും സ്ഥിതി ചെയ്യുന്ന 50 സ്വയംഭരണ ഡിജിറ്റൽ നിരീക്ഷണാലയങ്ങൾ ഉപയോഗിച്ച് രാത്രി ആകാശം നിരീക്ഷിച്ചിരുന്നു. ഇവയുടെ സഹായത്തോടെ, ഈ ആകർഷകമായ ദൃശ്യങ്ങൾ റെക്കോർഡുചെയ്യാനും ഉൽക്ക എവിടെ വീഴുമെന്ന് താൽക്കാലികമായി കണക്കാക്കാനും നിർണ്ണയിക്കാനും കഴിഞ്ഞിരുന്നു.
ആകാശത്ത് കാണുന്നതിനും ഭൂമിയിൽ കാണുന്നതിനും ഇടയിൽ വ്യത്യാസം ഉണ്ടെന്നും, ഞങ്ങൾ അതിന്റെ ഭ്രമണപഥം പിന്നിലേക്ക് കണക്കാക്കി, അത് ഛിന്നഗ്രഹ വലയത്തിനുള്ളിൽ നിന്ന് വന്ന് ഇവിടെ പതിച്ചതാണെന്നും കരുതുന്നു എന്നും ഡോ. കിർബി പറയുകയുണ്ടായി.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.