കുറ്റിപ്പുറം : കുറ്റിപ്പുറം – വളാഞ്ചേരി നാഷണൽ ഹൈവേയിലും പാലങ്ങളുടെ അടിയും മുകളിൽ വച്ച് ദീർഘനേരം അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രവണതക്കെതിരെ ഹൈവേ പോലീസ് കർശന നടപടികൾ ആരംഭിച്ചു.
പാലത്തിൻ്റെ അടിയിലും മുകളിലുമായി ബൈക്കുകളും കാറുകളും പാർക്ക് ചെയ്ത് ബസ്സിൽ ദീർഘദൂര യാത്ര പോകുകയും, തിരികെ എത്തി വാഹനം എടുത്തുകൊണ്ടുപോകുന്നതുമാണ് പതിവ്. ഇതിലൂടെ മറ്റ് വാഹനങ്ങൾക്ക് തടസ്സവും ഹൈവേയിലെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കപ്പെടുന്നുവെന്ന്പരാതികളുണ്ടായിരുന്നു.
കൂടാതെ, വട്ടപ്പാറ വയഡക്ട് പാലം ഉൾപ്പെടെ ഹൈവേയിലെ ചില ഇടങ്ങളിൽ രാത്രികാലങ്ങളിൽ ചെറിയ വാഹനങ്ങൾ നിർത്തി ഉറങ്ങുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. ഹൈവേയിൽ ഓവർസ്പീഡിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ നിർത്തിയിരിക്കുന്ന വാഹനത്തിൽ ഇടിച്ചുണ്ടാകാവുന്ന അപകടസാധ്യതയും പൊലീസിന്‍റെ പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ കണ്ടെത്തിയ വാഹനങ്ങൾക്കെതിരെ ഹൈവേ പോലീസ് നടപടികൾ സ്വീകരിച്ചു.തുടർ ദിവസങ്ങളിൽ കടവല്ലൂർ – വളാഞ്ചേരി പാതയിലെ മറ്റ് സ്ഥലങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഹൈവേ പോലീസ് അറിയിച്ചു.
പരിശോധനയ്ക്ക് ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, എ.എസ്.ഐ റഷീദ് പാറക്കൽ, സി.പി.ഒ. എം. ജെ. പ്രവീൺകുമാർ, എസ്.ആർ. സുധീഷ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.