ആലപ്പുഴ : പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ചത് ദീർഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പൊലീസ്. കുത്തേറ്റ കണ്ണൂർ സ്വദേശി റിയാസ് പ്രതികളിലൊരാളായ തിരുവനന്തപുരം പറമുകൾ ശിവാലയം സിബിയുടെ കാമുകിയായ പത്തൊൻപതുകാരിയെ ഊട്ടിയിൽ വച്ച് പീഡിപ്പിച്ചതിലുള്ള പ്രതികാരമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസിനു പ്രതികൾ നൽകിയ മൊഴി.
ഈ യുവതിയുടെ പേരിൽ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ച് ആലപ്പുഴയിലേക്കു വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഊട്ടിയിൽ വിദ്യാർഥിയായ യുവതിയുടെ മാല അവിടെ വച്ചു നഷ്ടപ്പെട്ടു. റിയാസ് ഊട്ടിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ പെൺകുട്ടി എന്തോ തിരയുന്നത് കണ്ട് വിവരം അന്വേഷിച്ചു.
മാല നഷ്ടമായതാണെന്ന് അറിഞ്ഞപ്പോൾ, തനിക്ക് ഒരു മാല കിട്ടിയിട്ടുണ്ടെന്നും ഒരു കടയിൽ ഏൽപിച്ചുവെന്നും അവിടെ നിന്ന് വാങ്ങിത്തരാം എന്നും പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ചു. ഇക്കാര്യം പെൺകുട്ടി സിബിയോട് പറഞ്ഞു. അന്നുമുതൽ സിബി റിയാസിനെ തേടി നടക്കുകയായിരുന്നു. കണ്ണൂരിൽ പല തവണ എത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായില്ല.
തുടർന്ന് സുഹൃത്ത് വിഷ്ണുലാലുമായി ചേർന്ന് യുവതിയുടെ പേരിൽ വ്യാജ സമൂഹ മാധ്യമ അക്കൗണ്ട് ഉണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ചു. ആ കെണിയിൽ വീണ റിയാസ് യുവതിയെ നേരിൽ കാണാമെന്നു വിശ്വസിച്ച് ആലപ്പുഴയിലെത്തുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് ബൈക്കിൽ എത്തിയ പ്രതികളായ സിബിയും വിഷ്ണു ലാലും കല്ലുപാലത്തിന് സമീപം വാഹനം വച്ച ശേഷം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി റിയാസിനെ കണ്ടെത്തി ആക്രമിക്കുകയായിരുന്നു. അതേസമയം ‘സഹോദരിയെ പീഡിപ്പിച്ചയാളെ യുവാവ് കുത്തിവീഴ്ത്തുന്നു’ എന്ന പേരിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതികൾക്ക് അനുകൂലമായി ഒട്ടേറെപേർ രംഗത്തെത്തുന്നുണ്ട്. 31ന് വൈകിട്ട് അഞ്ചരയോടെയാണ് അക്രമമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.