എടപ്പാൾ: സംസ്ഥാനപാത കടവല്ലൂർ - കുറ്റിപ്പുറം പാതയിൽ ഹൈവേ പൊലീസ് നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ട്രാഫിക് പരിശോധനയും ബോധവൽക്കരണവും ശ്രദ്ധേയമായി.തിങ്കളാഴ്ച രാവിലെ എടപ്പാളിൽ പരിശോധനയും ബോധവൽക്കരണവും നടത്തിയത്.
സംസ്ഥാന പോലീസ് ജനങ്ങൾക്കിടയിൽ ട്രാഫിക് സുരക്ഷാ ബോധം വളർത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് ബോധവൽക്കരണവുമായി രംഗത്ത് എത്തിയത്.മഴക്കാലത്ത് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ്, ഇൻഡികേറ്റർ എന്നിവ പ്രവർത്തിക്കുന്നതും ,ലൈസൻസ് , ഇൻഷൂറൻസ് , പുക ടെസ്റ്റ് , ലൈസൻസ് , ഹൈൽമറ്റ് എന്നിവ ശരിയായി രീതിയിൽ കൈവശം ഉള്ളവർക്ക് പോലീസ് മധുരവും നൽകി.
അമിതവേഗത , ഇരുചക്ര വാഹനത്തിൽ കൂടുതൽ പേരുമായി പാതയിലൂടെ പോകുന്ന യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പങ്കുവെച്ച്, ലൈറ്റുകൾ പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന അപകടസാധ്യതകളെ കുറിച്ചും പൊലീസും ബോധവൽക്കരണം നടത്തി. എടപ്പാൾ റെഹാൻ കോളേജ് ഓഫ് ഒപ്റ്റോമെട്രി ആൻ്റ് ഹെൽത്ത് സയൻസിലെ ഡോ. ബർലി , ആയിഷ അഫ്സാൻ തുടങ്ങിയവരും വിദ്യാർത്ഥികളും ബോധവൽക്കരണത്തിൽ പങ്കാളികളായി.
വാഹനപരിശോധനയിലും , ബോധവൽക്കരണ പരിപാടിയിലും ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് , എ എസ് ഐ റഷീദ് പാറക്കൽ , സി പി ഒ മാരായ എം. ജെ പ്രവീൺകുമാർ ,എസ്. ആർ സുധീഷ് പരിശോധനക്ക് നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.