അലാസ്ക : അലാസ്കയില്‍ നടന്ന ഉന്നതതല ഉച്ചകോടിയ്ക്കായി യുഎസിലെത്തിയറഷ്യന് പ്രസിഡന്റ് വ്ളാദിമര്‍ പുതിന് വമ്പൻ സ്വീകരണമൊരുക്കി യു.എസ്. പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്.
തലയ്ക്ക് മുകളിലൂടെ ബി-2 ബോംബറും ഫൈറ്റര്‍ ജെറ്റുകളും പറത്തിയാണ് പുതിനെ അമേരിക്ക സ്വീകരിച്ചത്. വിമാനങ്ങൾ പറത്തിയ ശേഷം ട്രംപ് പുതിനെ കൈയടിയോടെ വരവേറ്റു. ചുവപ്പുപരവതാനി വിരിച്ചായിരുന്നു പുതിൻ്റെ സ്വീകരണം. മുട്ടുകുത്തിയിരുന്നു പരവതാനി നേരെയാക്കുന്ന യു.എസ്. സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പുതിന് നൽകിയ സ്വീകരണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്കു മേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുമെന്ന് അവകാശപ്പെട്ടുള്ള ഉച്ചകോടിയായിരുന്നു അലാസ്കയിലേതെങ്കിലും നിര്‍ണായക തീരുമാനങ്ങളൊന്നും കൂടിക്കാഴ്ചയിലുണ്ടായില്ല. അന്തിമ കരാറില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കന്മാരും യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.