ബെംഗളൂരു: ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കിടെ പുലിയുടെ ആക്രമണം. വാഹനത്തിലേക്ക് ചാടിക്കറിയ പുലി വാഹനത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു 12-കാരനെ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ കൈയിലാണ് പരിക്കേറ്റിരിക്കുന്നത്. സഫാരിക്ക് ഉപയോഗിക്കുന്ന വാഹനത്തിലേക്ക് ചാടിക്കയറിയ പുലി, സൈഡ് സീറ്റിലിരികുന്ന കുട്ടിയുടെ കൈയിലാണ് മാന്തിയത്. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കുട്ടിക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കി.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കായി പോയ വാഹനം സാധാരണയായി മൃഗങ്ങളെ കാണുന്ന ഭാഗത്ത് എത്തിയപ്പോള്‍ വേഗത കുറച്ചു. ഈ സമയം റോഡിലേക്ക് കയറിയ പുലി വാഹനത്തിലേക്ക് ചാടിക്കയറുകയും ജനലിലൂടെ കുട്ടിയെ മാന്തുകയുമായിരുന്നു. സഫാരിക്ക് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ജനലില്‍ സുരക്ഷയ്ക്കായി നല്‍കിയിട്ടുള്ള നെറ്റ് ഇളകിയ നിലയിലായിരുന്നു.
ഉടന്‍ തന്നെ സഫാരി ജീപ്പ് മുന്നിലേക്ക് എടുത്തെങ്കിലും പുലിയും പിന്നാലെ ഓടുകയായിരുന്നു. സാധാരണ നിലയില്‍ സഫാരി വാഹനങ്ങള്‍ക്ക് മുകളില്‍ വരെ ചില മൃഗങ്ങള്‍ കയറാറുള്ളതാണ്. എന്നാല്‍, സേഫ്റ്റി നെറ്റ് ഇളകിയിരുന്നതിനാലാണ് പുലിക്ക് വാഹനത്തിനുള്ളില്‍ ഇരുന്നയാളെ ആക്രമിക്കാനായത്. പുലി ആക്രമിച്ച വാഹനത്തിന് പിന്നിലെ വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സ്ഥിരമായി ഫോറസ്റ്റ് സഫാരി നടക്കുന്ന ഇടമാണ് ബെന്നാര്‍ഘട്ട നാഷണല്‍. ഏറ്റവും സുരക്ഷിതമായ രീതിയില്‍ സഫാരി നടക്കുന്ന പ്രദേശമായിട്ടും ഇത്തരത്തിലുള്ള ഒരു അപകടമുണ്ടായത് വലിയ ആശങ്കയാണ് സഞ്ചാരികളില്‍ ഉണ്ടായിരിക്കുന്നത്. കര്‍ണാടക വനം വകുപ്പാണ് ഇവിടെ സഫാരി നിയന്ത്രിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സഫാരിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കര്‍ണാടക വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖാന്ദ്രേ നിര്‍ദേശം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.