തൃപ്പൂണിത്തുറ : ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. ഗവൺമെന്റ് ബോയ്സ് സ്കൂളിലെ അത്തംനഗറിൽ മന്ത്രി പി രാജീവ് അത്തപതാക ഉയർത്തി.
മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യഘോഷങ്ങളും നാടൻ കലാരൂപങ്ങളുമായി ഘോഷയാത്രയിൽ അണിനിരക്കുന്നത് നിരവധി കലാകാരന്മാരാണ്.
അത്തചമയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഓണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉയർത്തെഴുന്നേല്പിന്റെയും ആഘോഷമാണ് ചവിട്ടി താഴ്ത്തിയതിന്റെ ആഘോഷമല്ലെന്നും മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. നടൻ പിഷാരടി, എംഎൽഎ കെ ബാബു, എറണാകുളം ജില്ലാ കളക്ടർ, നഗരസഭാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അതേസമയം, അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ എട്ട് മണിമുതൽ വൈകിട്ട് മൂന്ന് മണിവരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത ക്രമീകരണങ്ങൾ ഉണ്ടാകും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ നിന്ന് തുടങ്ങുന്ന യാത്ര നഗരം ചുറ്റി തിരികെ സ്കൂൾ ഗ്രൌണ്ടിലെത്തുമ്പോൾ ഘോഷയാത്ര അവസാനിക്കും. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഘോഷയാത്രയിൽ ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി സംസ്ഥാനത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള കലാകാരൻമാർ പങ്കെടുക്കും. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.