പാലാ : പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലി ആഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടും. രൂപതയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന യുവജനങ്ങളുടെ ആത്മീയ - സാമൂഹിക - ബൗദ്ധിക സംഗമമായ എപ്പാർക്കിയൽ യൂത്ത് അസംബ്ലിയിൽ യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെടുകയും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കപ്പെടുകയും ചെയ്യും.
ആഗസ്റ്റ് 31 ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന അസംബ്ലിയിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, രൂപതയുടെ മുഖ്യ വികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ റവ.ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഫാ. ജോസഫ് കണിയോടിക്കൽ, റവ. ഫാ. ജോസഫ് മലേപ്പറമ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ യുവജനങ്ങളുമായി സംവദിക്കും. രാഷ്ട്രീയ പ്രമുഖരായ ശ്രീ. ജിൻ്റോ ജോൺ, അഡ്വ. റോണി മാത്യു, അഡ്വ. ഷോൺ ജോർജ് എന്നിവർ മാധ്യമപ്രവർത്തകൻ ശ്രീ ടോം കുര്യാക്കോസിനൊപ്പം പാനൽ ചർച്ചയിൽ പങ്കെടുക്കും.
സഭ, സംഘടന, രാഷ്ട്രീയം, സംരഭകത്വം, കുടുംബം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെടുന്ന അസംബ്ലിയിൽ സഭാതലത്തിലുള്ള മറ്റ് യുവജനസംഘടനാ പ്രതിനിധികളും, രൂപതയിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർമാരും വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. ഇരുന്നൂറോളം യുവജന പ്രതിനിധികൾ പങ്കെടുക്കുന്ന അസംബ്ലി സെപ്റ്റംബർ 2 ന് ഉച്ചയ്ക്ക് 1 മണിയോടെ അവസാനിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ :
ഫാ മാണി കൊഴുപ്പൻകുറ്റി
(ഡയറക്ടർ)
അൻവിൻ സോണി ഓടച്ചുവട്ടിൽ
(പ്രസിഡൻ്റ്)
റോബിൻ റ്റി. ജോസ് താന്നിമല
(ജനറൽ സെക്രട്ടറി)
എഡ്വിൻ ജെയ്‌സ്
(ട്രഷറര്‍)
മിജോ ജോയി
(KCYM സ്റ്റേറ്റ് സിൻഡിക്കേറ്റ്)
ഡോൺ ജോസഫ് സോണി
(ഓഫീസ് സെക്രട്ടറി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.