ഡബ്ലിൻ : ‘ആറു വയസ്സുകാരിയായ മകളെ ആക്രമിച്ചവർക്കെതിരെ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. അക്രമികളായ കുട്ടികളെ ശിക്ഷിക്കരുത്.
പകരം കൗൺസലിങ് നൽകണം’– അയർലൻഡിൽ താമസിക്കുന്ന 6 വയസ്സുകാരിയായ മലയാളി പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ അമ്മ അനുപ അച്യുതന്റെ വാക്കുകൾ.കോട്ടയത്തു നിന്നുള്ള ദമ്പതികളുടെ മകളായ നിയ നവീൻ തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലുള്ള വീടിനു വെളിയിൽ രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണു 12 മുതൽ 14 വയസ്സ് പ്രായമുള്ള ആൺകുട്ടികളുടെ സംഘം ആക്രമിച്ചത്.
വംശീയാക്രമണം ആണ് ഉണ്ടായത്. നിയയുടെ മുഖത്തും കഴുത്തിലും അടിച്ചെന്നും സൈക്കിൾ കൊണ്ട് ഇടിച്ചെന്നും മാതാവായ അനുപ അച്യുതൻ പറഞ്ഞു. അയർലൻഡിൽ നഴ്സായ അനുപ 8 വർഷം മുൻപാണു ഭർത്താവിനൊപ്പം ഇവിടെ എത്തിയത്.
ജനുവരിയിലാണു വാട്ടർഫോർഡ് സിറ്റിയിലേക്ക് കുടുംബം താമസത്തിനെത്തിയത്. അക്രമികളായ കുട്ടികളെ താൻ കണ്ടെന്നും അവർ തന്നെ തുറിച്ചുനോക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തെന്നും അനുപ പറഞ്ഞു. അയർലൻഡിൽ അടുത്തിടെയായി ഇന്ത്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങൾ കൂടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, ഇന്ത്യൻ വംശജർ ജാഗ്രത പുലർത്തണമെന്ന് അയർലൻഡിലെ ഇന്ത്യൻ എംബസി മാർഗനിർദേശം പുറത്തിറക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.