ഇങ്ങോട്ട് ആത്മാർത്ഥതയില്ലെങ്കിൽ അങ്ങോട്ടുമില്ലന്ന് ശോഭ സുരേന്ദ്രൻ,നിങ്ങൾക്കുള്ള മറുപടി ഞങ്ങൾ തന്നോളാമെന്നും ശോഭ

തൃശൂർ: വോട്ട് ചോർച്ച സംബന്ധിച്ച വിവാദങ്ങളിൽ സുരേഷ് ​ഗോപി മൗനം പാലിക്കുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.

സുരേഷ് ​ഗോപിയ്ക്ക് തങ്ങളുടെ അത്ര തൊലിക്കട്ടിയില്ലാത്തതിനാലാണ് പ്രതികരിക്കാത്തതെന്നാണ് ശോഭ പറഞ്ഞത്.ഞങ്ങളുടെയത്ര തൊലിക്കട്ടി സുരേഷ് ​ഗോപിയ്ക്ക് ആയിട്ടില്ല. ഞങ്ങളൊക്കെ ഈ ​ഗ്രൗണ്ടിൽ കിടന്ന് കുറെയേറെ നാളുകളായി കളിക്കുകയാണ്. അതുകൊണ്ട്, ഞങ്ങൾക്ക് കുറച്ചും കൂടി തൊലിക്കട്ടിയുമുണ്ട്. 

കുറെക്കൂടി കാര്യങ്ങളും ഞങ്ങൾക്ക് പറയാൻ സാധിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.സുരേഷ് ​ഗോപി മാധ്യമപ്രവർത്തകരോട് സ്നേഹത്തോടെയോ കൗതുകത്തോടെയോ തോളിലൊന്ന് കൈവെച്ചാൽ, പീഡനക്കേസിൽ അകത്തിടാൻ വേണ്ടി എത്ര വാർത്തകളാണ് മാധ്യമങ്ങൾ കൊടുക്കുന്നത്. ഇതും ചെയ്തത് മാധ്യമപ്രവർത്തകരിൽ ചിലരല്ലേ? മകളെപോലെ കണ്ടയൊരാളുടെ ഭാ​ഗത്തു നിന്നുപോലും സ്ത്രീ പീഡനക്കേസുണ്ടായി.

കോഴിക്കോട് അങ്ങാടിയിൽ ഒരു കള്ളനെപ്പോലെ ജാമ്യമെടുക്കാനും ചോദ്യം ചെയ്യലിനും വരേണ്ട ​ഗതിക്കേട് ഈ കേരളത്തിലെ മാധ്യമപ്രവർത്തകർ സുരേഷ് ​ഗോപിയ്ക്ക് സമ്മാനിച്ചു. മാധ്യമപ്രവർത്തകർക്ക് ഇങ്ങോട്ട് ആത്മാർത്ഥതയില്ലെങ്കിൽ ഞങ്ങൾ തിരിച്ചു കൊടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !