ഈരാറ്റുപേട്ട ; കേര ള ത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളെ ഉപദ്രവിക്കുന്ന കാര്യത്തിൽ നമ്പർ വൺ ആണ്. കുത്തഴിഞ്ഞ അരോഗ്യ സംവിധാനം. തല തിരിഞ്ഞ വിദ്യാഭ്യസ മേഖല.
രൂക്ഷമായ വിലകയറ്റം മൂലം സധാരണ ജനങ്ങൾ നട്ടം തിരിയുമ്പോൾ . വീടുകൾ തോറും മദ്യം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നു.നാടുനീളെ മദ്യവും മയക്കുമന്നും സുലഭം. മയക്കുമരുന്നിന് അടിമകളായ പുതു തലമുറ നിസാര കാര്യത്തിന്റെ പേരിൽ സ്വന്തം മാതാവിനെ പോലും കൊലപ്പെടുത്താൻ മടിയില്ലാത്ത ഒരു സമൂഹം വളർന്നു വരുന്നു. സർക്കാർ സംവിധാനം നോക്കുകുത്തിയായി മാറുന്നു. ജെ ബി. മേത്തർ തുടർന്നു.പതിറ്റാണ്ടുകളായി സംരക്ഷിച്ചു വരുണ ഇന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്നു. അതികാര തുടർച്ചക്ക് വേണ്ടി വോട്ടു മോഷണം നടത്തുന്നു. ഒറ്റമുറി വീട്ടിൽ അൻപതും അറുപതും വോട്ടർമ്മാരെ വ്യാചമായി ഉണ്ടാക്കുന്നു. ഇവരുടെ പിതാക്കൻമാരുടെ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതി ചേർക്കുന്നു. ഇത് വിളിച്ച് പറഞ്ഞ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നു. ആക്ഷേപിക്കുന്നു. ഇതാണ് ഇന്നത്തെ ഇന്ത്യൻ സാഹജര്യം.
ജെ ബി മേത്തർ പറഞ്ഞു. മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന സാഹസ് യാത്രക്ക് ഈ രാ റ്റുപേട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. അവർ.മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുബൈദ അലിയാർ അദ്യക്ഷത വഹിച്ച യോഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. അഡ്വ.വി.എം മുഹമ്മദ് ഇല്യാസ്.പി.എച്ച് നൗഷാദ് . ഓമന ഗോപാലൻ. ഷിയാ സ് സി.സി.എം. എ.എസ് അബ്ദുൽ കരീം.എസ് എം. കബീർ . എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.