ഓസ്‌ട്രേലിയ;വിദേശപഠനം സ്വപ്നം കാണുന്നവരുടെ ഇഷ്ടയിടങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് ഓസ്‌ട്രേലിയയ്ക്ക് ഇടമുണ്ട്.
മറ്റു രാജ്യങ്ങൾ വിദേശപഠനത്തിനുള്ള മാനദണ്ഡങ്ങളിൽ ഇളവു നൽകുമ്പോൾ അക്കാദമിക മികവ്, ഭാഷാപ്രാവീണ്യം, സാമ്പത്തികം എന്നീ മൂന്നു ഘടകങ്ങളും കർശനമായി പാലിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. വീസ ഫണ്ടിലെ പണത്തിന്റെ സ്രോതസ്സുപോലും അന്വേഷിക്കുന്ന രാജ്യത്തിൽ കടന്നുകൂടുക അത്ര എളുപ്പമല്ലെന്ന് സാരം. അമേരിക്ക വിദേശ വിദ്യാർഥികൾക്ക് വീസ നിയന്ത്രണങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയ വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യുകയാണ്. 2026-ൽ വിദേശ വിദ്യാർഥികളുടെ എണ്ണം 9 ശതമാനം വർധിപ്പിച്ച് 2,95,000 ആയി ഉയർത്താൻ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ.പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യയിൽനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി അന്റോണി ആൽബനീസ് സർക്കാർ പ്രഖ്യാപിച്ചത് ഫലത്തിൽ വിദേശപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പുതുഅവസരങ്ങൾക്കു വഴിയൊരുക്കും.നിലവിൽ ചൈനയിൽനിന്നും, ഇന്ത്യയിൽനിന്നുമാണ് വിദ്യാർഥികൾ പ്രധാനമായും ഓസ്‌ട്രേലിയയിൽ എത്തുന്നത്. എന്നാൽ, ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനുള്ള വിദേശനയത്തിന്റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാൻ രാജ്യം തന്ത്രപരമായി ശ്രമിക്കുകയാണ്.
ഈ നീക്കത്തിൽ ഇന്ത്യയ്ക്ക് പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.വിദ്യാർഥികൾ, സർവകലാശാലകൾ, രാജ്യത്തിന്റെ താൽപര്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന രീതിയിൽ രാജ്യാന്തര വിദ്യാഭ്യാസം വളരുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ ഓസ്‌ട്രേലിയയുടെ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ പറഞ്ഞു. പുതിയ വിദ്യാർഥികളിൽ മൂന്നിൽ രണ്ടു ഭാഗം സീറ്റുകൾ സർവകലാശാലകൾക്കും, ബാക്കി തൊഴിലധിഷ്ഠിത പരിശീലന മേഖലകൾക്കും അനുവദിക്കും. വലിയ പൊതു സർവകലാശാലകൾക്ക് ഉയർന്ന ക്വോട്ട ലഭിക്കുന്നതിന് വിദ്യാർഥികൾക്കുള്ള താമസസൗകര്യം ഉറപ്പാക്കുകയും തെക്കുകിഴക്കൻ ഏഷ്യൻ എൻറോൾമെന്റുകൾ വർധിപ്പിക്കുകയും വേണം.രാജ്യാന്തര വിദ്യാഭ്യാസ മേഖല ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് വലിയ സംഭാവന നൽകുന്നുണ്ട്. 2024-ൽ ഇത് 51 ബില്യൻ ഓസ്‌ട്രേലിയൻ ഡോളറിനു മുകളിൽ (ഏകദേശം 33 ബില്യൻ ഡോളർ) വരുമാനം നേടിയതായാണ് റിപ്പോർട്ട്. വീസയുടെ കാര്യത്തിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും സ്റ്റേ ബാക്കിന്റെ കാര്യത്തിൽ ഉദാരമായുള്ള ടെറിറ്ററികളും ഒാസ്ട്രേലിയയിലുണ്ട്.
സാധാരണയായി മൂന്നു വർഷമാണ് മാസ്റ്റേഴ്സ് കോഴ്സ് പൂർത്തീകരിക്കാൻ കിട്ടുന്നതെങ്കിൽ ചില ടെറിറ്ററികളിൽ നാലും അഞ്ചും വർഷം വരെ സ്റ്റേ ബാക്ക് ലഭ്യമാകുന്നത് വിദ്യാർഥികൾക്ക് ആശ്വാസമാണ്. പിആറിലേക്കുള്ള എഴുപ്പവഴിയായ സ്റ്റേബാക്ക് കാലാവധി പലപ്പോഴും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കുന്നു. ഓസ്‌ട്രേലിയയിലെ പഠന–തൊഴിൽ അവസരങ്ങളെക്കുറിച്ച് വിദഗ്ധരോടു ചോദിക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.