എടപ്പാൾ:നെല്ല് സംഭരണത്തിൽ നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു, കേന്ദ്ര മാനദണ്ഡങ്ങൾ മറികടന്നാണ് സംഭരണം നടത്തിയിട്ടുള്ളത്, സംഭരണത്തിനുവേണ്ടി കേന്ദ്രസർക്കാരുമായി ഉണ്ടാക്കിയ ധാരണ പത്രം പൂർണ്ണമായും സംസ്ഥാന സർക്കാർ ലംഘിച്ചിരിക്കുകയാണ്
സംഭരണത്തിന് കേന്ദ്ര സംസ്ഥാന സർക്കാർ നൽകിയ തുകയെക്കുറിച്ചും ചെലവഴിച്ചതിനെക്കുറിച്ചും സംസ്ഥാനസർക്കാർ ദവളപത്രം ഇറക്കണം, സംഭരിക്കാനുള്ള ചാക്കും കയറ്റു കൂലിയും സപ്ലൈകോ ആണ് നൽകേണ്ടത് എന്നാൽ ഇത് കർഷകരിൽ ഈടാക്കി അഴിമതി നടത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്, സംഭരണത്തിന്റെ 95 ശതമാനം തുകയും കേന്ദ്രസർക്കാർ നൽകിയിട്ടും 2600 കോടി രൂപ കേന്ദ്രം നൽകാനുണ്ടെന്ന കള്ളം പറഞ്ഞ് കർഷകരോട് വഞ്ചനാപരമായ നിലപാടാണ് കൃഷിമന്ത്രി സ്വീകരിക്കുന്നത്, അടിയന്തരമായിസംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകണം, പിആർഎസ് സമ്പ്രദായം എടുത്തുകളയണമെന്നും, സംഭരിച്ച നെല്ലിന്റെ തുക നൽകാനുള്ള നടപടി സ്വീകരിക്കണം, സംസ്ഥാന സർക്കാരും സപ്ലൈകോയും നെല്ല് സമ്പരണത്തിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ഏജൻസി നേരിട്ട് നെല്ല് സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, സംഭരിച്ച് നെല്ലിന്റെ തുക കർഷകർക്ക് നേരിട്ട് നൽകാനുള്ള നടപടി സ്വീകരിക്കണംനെൽ കാർഷിക മേഖലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതിയും, ഇടവിളയായി മത്സ്യകൃഷി നടത്താനുള്ള പദ്ധതിയും അടിയന്തരമായി ആവിഷ്കരിക്കണം, സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി കൃഷിഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുകെ.കെ സുരേന്ദ്രൻ, പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത് അധ്യക്ഷ വഹിച്ചു, മണ്ഡലം പ്രസിഡണ്ട് സുജീഷ് കല്യാണിക്കാവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം നടരാജൻ, റെജി കാലടി, വി ടി ജയപ്രകാശ്, കെ വി അശോകൻ, ഷിജില പ്രദീപ്, വി പി വിദ്യാധരൻ, പ്രേമൻ കുട്ടത്ത്, ശിവകുമാർ വെങ്ങിനിക്കര, അശോകൻ പൊറൂക്കര, തടത്തിൽ മണികണ്ഠൻ സുബിത, എന്നിവർ പ്രസംഗിച്ചുകേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെ നെല്ല് സംഭരണത്തിൽ അഴിമതി, സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പാലക്കാട് മേഖല പ്രതിഷേധ മാർച്ച്.
0
വെള്ളിയാഴ്ച, ഓഗസ്റ്റ് 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.