ഡൽഹി : ഡൽഹയിൽ പ്രസാദത്തെ ചൊല്ലി തർക്കം. ഡൽഹിയിൽ ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു. ഡൽഹി കൽക്കാജിയിലാണ് സംഭവം.
കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരൻ യോഗേന്ദ്ര സിംഗിനെയാണ് മൂന്ന് യുവാക്കൾ ചേർന്ന് അടിച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ ക്ഷേത്ര ജീവനക്കാരൻ നിലത്ത് കിടക്കുന്നതും മൂന്ന് പേർ വടികൊണ്ട് തുടർച്ചയായി മർദ്ദിക്കുന്നതും കാണാം. ഓഗസ്റ്റ് 29 ന് വൈകുന്നേരം നടന്ന സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കിയ പ്രതികൾ പ്രസാദം കഴിക്കാൻ ക്ഷേത്ര ജീവനക്കാരനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ വടികൾ ഉപയോഗിച്ച് ജീവനക്കാരനെ ആക്രമിച്ചു. ആക്രമണത്തിനിടെ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു.35 വയസ്സുള്ള യോഗേന്ദ്ര സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിലെ ഹർദോയി നിവാസിയായ ഇയാൾ 15 വർഷമായി കൽക്കാജി ക്ഷേത്രത്തിൽ സേവകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആക്രമണത്തെത്തുടർന്ന് സിംഗിനെ ഉടൻ തന്നെ ചികിത്സയ്ക്കായി എയിംസ് ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അദ്ദേഹം മരണപ്പെട്ടു. ദക്ഷിൺപുരി നിവാസിയും പ്രതിയുമായ 30 വയസ്സുള്ള അതുൽ പാണ്ഡെയെ സംഭവസ്ഥലത്ത് വെച്ച് തന്നെ ദൃക്‌സാക്ഷികൾ പിടികൂടി പൊലീസിന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.