കടുത്തുരുത്തി: ഉള്ളിൽ നിന്നും പുറത്തു നിന്നും സഭ നേരിടുന്ന വെല്ലുവിളികൾക്കു നേരേ ജാഗ്രത യോടെയിരിക്കണമെന്നു വിജയപുരം രൂപതാധ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ സെബാസ്‌റ്റ്യൻ തെക്കെത്തേച്ചേരിൽ.
സഭ നേരിടുന്ന വെല്ലുവിളികൾക്കുനേരേ ജാഗ്രതവേണം: മാർ സെബാസ്റ്റ്യൻ തെക്കെതെച്ചേരിൽ
0
ചൊവ്വാഴ്ച, ഓഗസ്റ്റ് 12, 2025
അന്തർദേശീയ സന്യാസമൂഹമായ ദൈവവചന സഭയുടെ എസ്.വി.ഡി. പ്രാർഥനാ നികേതൻ സെന്ററിലെ ശതോത്തര സുവർണ ജൂബിലിയാ ഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്
എസ്.വി.ഡി. സഭയ്ക്കു കഴിഞ്ഞ 150 വർഷങ്ങ ളിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ടു അർപിച്ച വിശുദ്ധ കുർബാനയ ക്കു ബിഷപ്പ് ഡോ. സെബാസ്‌റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികത്വം വഹിച്ചു.സഭയുടെ മുബൈ പ്രൊവിൻഷ്യാൽ സുപ്പീരിയർ ഫാ.ടോമിതോമസ്,പ്രാർത്ഥനാനികേതൻ ഡയറക്ടർ ഫാ. ടൈറ്റസ് തട്ടാമറ്റം, ഫാ.ജോയ്‌സൺ കുര്യൻ, സഭയുടെ കേരളത്തിലെ മറ്റു ഭവനങ്ങളിൽ നിന്നുള്ള വൈദീകരും, സമീപ ഇടവകകളിൽ നിന്നും സ ന്യാസ ഭവനങ്ങളിൽ നിന്നുമുള്ള വൈദീകരും പ ങ്കെടുത്തു.വിശുദ്ധ കുർബാനയ്ക്കുശേഷം സഭയുടെ സ്‌ഥാപകനായ വിശുദ്ധ ആർനോൾഡ് ജാൻസിൻ്റെ ഗ്രോട്ടോ വെഞ്ചരിപ്പ് ബിഷപ്പ് നിർവ ഹിച്ചു. ജൂബിലിയുടെ സമാപന സമ്മേളനം മോൻ സ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പു ത്തൻകാല, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.വി. സുനിൽ, പഞ്ചായത്ത് പ്ര സിഡൻ്റ് എൻ.ബി. സ്മിത, ഫാ.ടൈറ്റസ് തട്ടാമറ്റ ത്തിൽ എസ്. വി.ഡി, പ്രോഗ്രം കോർഡിനേറ്റർ ഫാ.ജോസ് ആറ്റുപുറത്ത് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.