പാല; കടനാട് പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ച് പൈപ്പ് ലൈൻ ഇട്ടതോടെ ജനങ്ങൾ ദുരിതത്തിലായി എന്ന് ബി ജെ പി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്റ്റിൻ.
എലിവാലി കാവുംകണ്ടം റോഡ്, കുറുമണ്ണ് പയസ് മൗണ്ട് റോഡ് എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണെന്നും മാസങ്ങളായി പൈപ്പ് ലൈൻ ഇട്ടിട്ടും റീ ടാർ ചെയ്യാൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നും ഇനിയും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും അദ്ദ്ദേഹം പറഞ്ഞു.ജൽ ജീവൻ PWD യിൽ പുനരുദ്ധാരണത്തിനുള്ള പണം കെട്ടിവച്ചിട്ടാണ് പണികൾ നടത്തിയിട്ടുള്ളതെന്നും,GO(Ms)No.60/2019,30.07.2019. 71/2019,16/09/2019. pwd Circular No.46/pw/2019 dated 27/11/2019. എന്നീ ഉത്തരവുകൾ ഉദ്യോഗസ്ഥർ പാലിക്കാൻ നിർബന്ധതിരായിരിക്കേ ഇവർ കാട്ടുന്ന അലംഭാവം നൂറുകണക്കിന് വനിതകൾ ജോലിചെയ്യുന്ന കടനാട് പഞ്ചായത്തിലെ കാവുംകണ്ടം ഫാക്ടറിയിലേക്ക് യാത്ര ദുരിതത്തിലാക്കിയെന്നും അദ്ദ്ദേഹം പറഞ്ഞു.
ജൽ ജീവൻ പണം അടച്ചിട്ടും റോഡുകൾ നന്നാക്കാൻ തയ്യാറാവാത്ത അധികൃതർക്ക് എതിരെ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും ജോഷി അഗസ്റ്റിൻ അറിയിച്ചു. വാഹനാപകടങ്ങൾ ഈ ഭാഗത്ത് ഇപ്പോൾ നിത്യ സംഭവമായിരിക്കുകയാണ്.കോട്ടയം ജില്ലയിൽ 2023 ൽ ജില്ലാകളക്ടർ പ്രത്യേക ഉത്തരവ് ഈ വിഷയത്തിൽ ഇറക്കിയിരുന്നു. പക്ഷേ അതൊന്നും പാലിക്കാൻ PWD തയ്യാറായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.