മലപ്പുറം : ആൾ കേരള പെയിൻ്റേഴ്സ് ആൻ്റ് പോളിഷേഴ്സ് അസോസിയേഷൻ (AKPPA) മലപ്പുറം ജില്ലാ സമ്മേളനം ഓഗസ്റ്റ് 15/16/17 തീയ്യതികളിൽ മലപ്പുറം പേങ്ങാട് വെച്ച് നടന്നു.പ്രതിനിധി സമ്മേളനം AKPPA സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജോയിൻ സെക്രട്ടറി സുനിൽ കായംകുളം മുഖ്യപ്രഭാഷണം നടത്തി.പൊതുസമ്മേളനം സമ്മേളനം പേങ്ങാട് സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടനയുടെ പതാക സംസ്ഥാന ട്രഷറർ ഉണ്ണികൃഷൻ ഉയത്തിയതോട് ആരംഭിച്ചു.ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വാബുവിൻ്റെ അദ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനീഗർ പെരിങ്ങാല ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൺവീനർ സലിം മുക്കം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷെറഫുദ്ധീൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ഉപഭാരവാഹികൾ ആയ സാദിഖ് മൂപ്പൻ. സുനിൽ കായംകുളം. ദീപു വള്ളികുന്ന് . ഷിബു പാളയോട്'. ശ്യാംകുമാർ വിജു വാലത്തറ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വർദ്ധിച്ചു വരുന്ന തൊഴിൽ ഇല്ലായ്മ പെയിൻ്റിംഗ് മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുർസ്സുഗമാക്കുന്നു.അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്ന് കയറ്റവും കുത്തകകോർപ്പറേറ്റ് കമ്പിനികളുടെ കടന്ന് കയറ്റവും ഈ മേഖലയിലെ തൊഴിലാളികളുടെ തൊഴിലില്ലാഴ്മ രൂക്ഷമാക്കുന്നു.
ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു.സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി മുഹമ്മദ് ബാവു പ്രസിഡൻ്റ് ഷെറഫുദ്ധീൻ സെക്രട്ടറി ജലീൽ ബബ്ജിയോർ ട്രഷർ കൃഷ്ണചന്ദ്രൻ കൺവീനർ ആയും തിരഞ്ഞെടുത്തു....
ഒക്ടോബർ 11.12. തീയച്ചതികളിൽ സംഘടനയുടെ അലപ്പുഴ ജില്ലാ സമ്മേളനം കായംകുളത്ത് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. പെയിൻ്റിംഗ് പോളിഷിംഗ് മേഖലയിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളികളും സംഘടനയോടൊപ്പം അണിചേർന്ന് ഈ തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.