എറണാകുളം;യാത്രക്കാരെ വലച്ച് വീണ്ടും അലയൻസ് എയർലൈൻസ്.
ലക്ഷദ്വീപ് കപ്പൽ യാത്രയ്ക്ക് ബുക്കിംഗ് പരിമിതികളും മറ്റ് സാങ്കേതിക പ്രശ്നനങ്ങളും നേരിടുന്നതിനാൽ ലക്ഷദ്വീപിലെ നിരവധി കുടുംബങ്ങളും വിനോദ സഞ്ചാരികളും ആശ്രയിക്കുന്നത് വിമാന സർവീസിനെയാണ്. എന്നാൽ നെടുമ്പാശേരിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് നടത്തുന്ന യാത്രയുടെ ബുദ്ധിമുട്ടുകൾ മുൻപും നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ടെങ്കിലും പ്രശ്ന പരിഹാരം ഇപ്പോഴും അകലെയാണ്.
ഇന്നലെയും ഇന്നലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകേണ്ട കുട്ടികൾ അടക്കമുള്ള യാത്രക്കാരെ വലച്ച്, അലയൻസ് എയർലൈൻസ് ഫ്ലൈറ്റ് റദ്ദാക്കി.ചോദ്യം ചെയ്ത യാത്രക്കാരോട് വളരെ മോശമായി പെരുമാറുകയും അടുത്ത ഫ്ലൈറ്റ് എപ്പോഴാണ് എന്ന ചോദ്യത്തിന് അധികൃതർ മറുപടി പോലും നൽകിയില്ലെന്ന് യാത്രക്കാർ പറയുന്നു..
ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന സ്ത്രീകളും കുട്ടികളും വിദേശികളുമടക്കമുള്ള നിരവധി പേർക്കാണ് ഇത്തരത്തിൽ ദുരവസ്ഥ ഉണ്ടായത്.സംഭവത്തെ തുടർന്ന് യാത്രക്കാർ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വിവരമറിയിക്കുകയും തുടർന്ന് കേന്ദ്ര മന്ത്രിയുടെ ഇടപെടലിൽ പ്രതിസന്ധിക്ക് പരിഹാരമായി. ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ നിന്നും ഫ്ലൈറ്റ്പുറപ്പെടുകയും ചെയ്‌തെന്ന് യാത്രക്കാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.