അത്തപ്പൂക്കള-പുഞ്ചിരി മത്സരം പാലായിൽ ആഗസ്റ്റ് 30 ന്

അത്തപ്പൂക്കള-പുഞ്ചിരി മത്സരം പാലായിൽ ആഗസ്റ്റ് 30 ന്

പാലാ: വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അത്ത പൂക്കളമത്സരവും പുഞ്ചിരി മത്സരവും ഓഗസ്റ്റ് 30 പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.


അത്തപ്പൂക്കളമത്സരം വിജയികൾക്ക് ഒന്നാം സമ്മാനമായി സോമതീരം ആയുർവേദ റിസോർട്ട്, തിരുവനന്തപുരം നല്കുന്ന 25001/- രൂപ, രണ്ടാം സമ്മാനം ഹോട്ടൽ ഗ്രാന്റ് കോർട്ട്യാർഡ് പാലാ നല്കുന്ന 15001/- രൂപ, മൂന്നാം സമ്മാനം പവിത്ര സിൽക്സ് പാലാ നല്കുന്ന 10001/- രൂപയും പുഞ്ചി രിമത്സരവിജയികൾക്ക് എസ്.ഡബ്ല്യൂ.എ. നല്കുന്ന ഡയമണ്ട് റിംഗ്സ്, വൈപ്പന ജൂവല്ലറി പാലാ നല്കുന്ന ഗോൾഡ് റിംഗ്, പങ്കജ് ജൂവല്ലറി നല്കുന്ന ഗോൾഡ് ലോക്കറ്റ് എന്നിവ വിതരണം ചെയ്യും. 30 ന് രാവിലെ 10 മണിക്ക് അത്തപ്പൂക്ക മത്സരവും 4 മണിക്ക് പൂഞ്ചിരി മത്സരവും നടക്കും.

തുടർന്ന് 5 മണിക്ക് സാംസ്കാരിക സമ്മേളനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാ ക്കൾക്ക് സ്വീകരണം, സമ്മാനദാനം എന്നിവ ടൗൺഹാളിൽ നടക്കും. പ്രമുഖ രായ വ്യക്തികൾ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും. വിജയികൾക്ക് സിനിമാതാരം അഞ്ജലി നായർ സമ്മാനവിതരണം നിർവ്വഹിക്കും. പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അഡ്വ. സന്തോഷ് മണർകാട്, വി എം അബ്ദുള്ള ഖാൻ, ബെന്നി മൈലാടൂർ, ജോർജ് വലിയപറമ്പിൽ എന്നിവർ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !