തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തള്ളി വിജിലൻസ് കോടതി.
അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജു നൽകിയ ഹർജി പരിഗണിച്ച കോടതി സർക്കാർ സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് പരിശോധിച്ചു. റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളുകയായിരുന്നു. പരാതിക്കാരൻ്റെ മൊഴിയെടുക്കാനും കോടതി തീരുമാനിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാഗരാജു ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് വിജിലന്‍സ് നേരത്തേ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അജിത്കുമാറിനെതിരേ നടത്തിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം അന്വേഷണം പൂര്‍ണമല്ലെന്ന് കാട്ടി തള്ളുകയായിരുന്നു. ഇനി നെയ്യാറ്റിന്‍കര നാഗരാജുവിന്റെ മൊഴി വിജിലന്‍സ് കോടതി രേഖപ്പെടുത്തും. അതിനുശേഷം അജിത്കുമാറിനെതിരേ പുതിയ അന്വേഷണം വേണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. കോടതിയുടെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ എന്തൊക്കെ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തള്ളിയതെന്ന് വ്യക്തമാവുകയുള്ളൂ.
നേരത്തേ കവടിയാറിലെ ആഡംബര വീട് നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ച് മുന്‍ എം.എല്‍.എ. പി.വി. അന്‍വറാണ് അജിത്കുമാറിനെതിരേ ആദ്യം ആരോപണങ്ങളുടെ കെട്ടഴിച്ചത്. ഇതേത്തുടര്‍ന്ന് അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിജിലന്‍സ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അജിത്കുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആരോപണം തെളിയിക്കാന്‍ കഴിയില്ല, വീട് നിര്‍മാണമടക്കമുള്ള കാര്യങ്ങളില്‍ രേഖകളെല്ലാം കൃത്യമാണ് എന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് തള്ളിയത്.
തിരുവനന്തപുരം കവടിയാറിൽ ഭാര്യാസഹോദൻ്റെ പേരിൽ അജിത് കുമാർ മോഹവില കൊടുത്ത് വാങ്ങിയ ഭൂമിയിൽ ആഡംബര വീട് നിർമിക്കുനത് അനധികൃത പണം ഉപയോഗിച്ചാണെന്ന പി.വി. അൻവറിൻ്റെ ആരോപണമാണ് വിജിലൻസ് പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.