പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ഇവർ ബാരിക്കേഡിന് മുകളിൽ കയറിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്‌ണനാണ് മാർച്ച് ഉദ്‌ഘാടനം ചെയ്‌തത്.
കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു പ്രതിഷേധം.ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.
എംഎൽഎ എന്ന നിലയിൽ രാഹുൽ ക്ലബുകളുടെയോ, റെസിഡൻസ് അസോസിയേഷനുകളുടെയോ യോഗത്തിൽ പങ്കെടുത്താലും തടയും. അതിനാൽ രാഹുലിനെ വിളിക്കണോ വേണ്ടയോ എന്ന് സംഘാടകർ തീരുമാനിക്കണമെന്നും ബിജെപി നേതാവ് സി കൃഷ്‌ണകുമാർ നേരത്തേ പറഞ്ഞിരുന്നു.
ഓണത്തിന് ശേഷം രാഹുൽ പാലക്കാട്ടേക്ക് എത്താൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാകും പാലക്കാട്ട് നടക്കുക. ഇടത് സംഘടനകളുടെ നേതൃത്വത്തിലും രാഹുലിനെതിരെ പ്രതിഷേധമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.