കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കുന്നതിന് എതിരെ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസിലെ 192 വകുപ്പ്.
ഇന്നലെ യുട്യൂബിലും സമൂഹ മാധ്യമങ്ങളിലും പങ്കുവച്ച വിഡിയോ ആണ് കേസിനു കാരണമെന്നു സൈബർ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. അശ്ലീല ചുവയും ലൈംഗിക ഉള്ളടക്കത്തോടു കൂടിയതുമായ വിഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണമെന്ന മട്ടിലാണ് വിഡിയോ. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ മുഖ്യമന്ത്രി വിവിധ മാർഗങ്ങൾ സ്വീകരിച്ചെന്നാണ് ആരോപണങ്ങൾ. സോളർ കേസ് പ്രതിയായ വനിതയുമായി ബന്ധപ്പെടുത്തിയും വിഡിയോയിൽ പരാമർശങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.