മദ്യപിച്ചുകൊണ്ടിരുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയയാള്‍ വെട്ടേറ്റു മരിച്ചു...

കരിമണ്ണൂര്‍: മദ്യപിച്ചുകൊണ്ടിരുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയയാള്‍ വെട്ടേറ്റു മരിച്ചു. കിളിയറ പുത്തന്‍പുരയില്‍ വിന്‍സെന്റി(42)നാണ് ബുധനാഴ്ച രാത്രി വെട്ടേറ്റത്.


കഴുത്തിന് വാക്കത്തിക്ക് വെട്ടേറ്റ് തലയിലേക്കുള്ള ഞരമ്പ് മുറിഞ്ഞതാണ് മരണ കാരണം. വിന്‍സെന്റിനെ ഇവര്‍ എത്തിയ ഓട്ടോറിക്ഷയില്‍ ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മാരാംപാറ കാപ്പിലാംകുടിയില്‍ ബിനു ചന്ദ്രനെ(38) കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ബിനുവും കരിമണ്ണൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പുല്ലുവേലിക്കകത്ത് എല്‍ദോസും സുഹൃത്തുക്കളും കമ്പിപ്പാലത്തുള്ള വാടകകെട്ടിടത്തില്‍ ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.


തുടര്‍ന്ന് എല്‍ദോസിന്റെ തലയ്ക്ക് ബിനു ബിയര്‍ കുപ്പിക്ക് അടിച്ചു. ഇതേത്തുടര്‍ന്ന് എല്‍ദോസ് വിന്‍സെന്റിനെ കൂട്ടിക്കൊണ്ട് രാത്രി ബിനുവിന്റെ കമ്പിപാലത്തുള്ള വാടകയ്ക്ക് താമസിക്കുന്ന മുറിയിലെത്തി. ഇവിടെ വെച്ച് വിന്‍സെന്റിനെ ബിനു വാക്കത്തിക്ക് വെട്ടുകയായിരുന്നു.

കരിമണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്‌ഐ ബേബി ജോസഫ്, സിപിഒമാരായ ഷാനവാസ്, രാഹുല്‍ സിബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിന്‍സെന്റിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വിന്‍സെന്റിന്റെ അമ്മ: ത്രേസ്യാമ്മ. സംസ്‌കാരം വെള്ളിയാഴ്ച നാലിന് കരിമണ്ണൂര്‍ സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !