കനത്ത മഴയിൽ മുട്ടൊപ്പം വെള്ളത്തിലിരുന്നു മദ്യപിക്കുന്ന രണ്ടുപേർ : കമെന്റുമായി മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍

മുംബൈ : കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്. വീടുകളും കടകളും വാഹനങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരുന്നു.


ഇതിനിടയില്‍ എടുത്ത രസകരമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്‌ ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍.വെള്ളക്കെട്ട് കാരണം ജീവിതം നിശ്ചലമായപ്പോഴും മുട്ടറ്റം വെള്ളത്തില്‍ കസേര ഇട്ടിരുന്ന് മദ്യപിക്കുന്ന രണ്ട് പേരെ വീഡിയോയില്‍ കാണാം. ഇവരുടെ മുന്നിലുള്ള മേശയുടെ മുകളില്‍ ഗ്‌ളാസുകളും കുപ്പിയുമുണ്ട്.

'ഇതിഹാസങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പീറ്റേഴ്‌സണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഒട്ടേറെപ്പേര്‍ രസകരമായി പ്രതികരിക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരന്റെ ജീവിതത്തിലെ സാധാരണ ദിവസം, പ്രതിസന്ധികള്‍ നമ്മള്‍ ആസ്വദിക്കുന്നത് ഇങ്ങനെയാണ്, പുരുഷന്‍മാര്‍ എപ്പോഴും പുരുഷന്‍മാര്‍ തന്നെ എന്നെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വിമാന സര്‍വീസുകളേയും മഴ ബാധിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !