ചെന്നൈ: തമിഴ്നാട്ടില്‍ കോളേജ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡിഎംകെ കൗൺസിലറുടെ ചെറുമകനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. 19-കാരനായ നിഥിന് സായിയെ കൊലപ്പെടുത്തിയ കേസിലാണ് ഡിഎംകെ കൗണ്‍സിലറുടെ ചെറുമകനായ ചന്ദ്രു അടക്കം മൂന്നുപേര്‍ പിടിയിലായത്.
വി യാഷ്വിന്‍ (18), ജെ ആരോണ്‍ സാം (21) എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേര്‍. പ്രണയത്തിന്റെ പേരില്‍ രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.ഇരുഗ്രൂപ്പുകളില്‍പ്പെടുന്ന രണ്ട് യുവാക്കള്‍ ഒരേ പെണ്‍കുട്ടിയെയാണ് പ്രണയിച്ചിരുന്നത്. ഇതേചൊല്ലി രണ്ട് ഗ്രൂപ്പുകളും തമ്മില്‍ തര്‍ക്കങ്ങളും നിലനിന്നിരുന്നു. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ഡിഎംകെ കൗൺസിലറുടെ ചെറുമകനായ ചന്ദ്രുവിനെ വിളിച്ചുവരുത്തിയത്.
എന്നാല്‍ പരിഹാരശ്രമം വേണ്ടത്ര ഫലം ചെയ്തില്ല. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സംജാതമായതോടെ എതിര്‍ഗ്രൂപ്പില്‍പ്പെടുന്നവര്‍ ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.കാറിടിച്ച് പരിക്കേല്‍പ്പിക്കുന്നതിനായി ചന്ദ്രുവും സംഘവും ആഡംബര വാഹനത്തില്‍ വെങ്കിടേഷനെ പിന്തുടര്ന്നു. വെങ്കിടേഷന് കൊലപാതകശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും നിഥിന് സായിയും അഭിഷേകും സഞ്ചരിച്ച വാഹനം ചന്ദ്രുവിന്റെയും സംഘത്തിന്റെയും മുന്നില്‍പ്പെട്ടു.
ആഡംബരവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നിഥിന് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വാഹനമോടിക്കുകയായിരുന്ന അഭിഷേകിന് ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റു. സംഭവസമയത്ത് ചന്ദ്രു കാറിലുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തിയാണ് ചന്ദ്രുവിനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.അതേസമയം എഫ്ഐആര്‍ കൃത്യമായി ഫയല്‍ ചെയ്തിട്ടില്ലെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും ആരോപിച്ച് നിഥിന്റെ കുടുംബം രംഗത്തെത്തി.
തന്റെ മകന് ചന്ദ്രവുമായി ഒരുതരത്തിലുള്ള വൈരാഗ്യവുമില്ലായിരുന്നുവെന്നും മനപൂര്‍വ്വും കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും നിഥിന്റെ അമ്മ ആരോപിച്ചു. നിഥിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിഥിന്റെ മാതാപിതാക്കളും ബന്ധുക്കളും തിരുമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ക്രമസമാധാന പാലനത്തെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിഎംകെ എംഎല്‍എ ഏഴിലന് നാഗനാഥന്‍ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.