അച്ഛൻ ശ്രീനിവാസന്റെ സുഹൃത്തുക്കളുമായി ബന്ധം പുലർത്താറില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമയിലെ പ്രകടനം മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകുമെന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഭീഷ്മർ എന്ന ചിത്രത്തിന്റെ സെറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭീഷ്മർ.
'ഞാൻ വളരെ ചെറുപ്പത്തിൽ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ അങ്കിളിനെ അച്ഛന്റെ സുഹൃത്താണ് അതുകൊണ്ട് ഞാൻ അധികം ബന്ധം പുലർത്താറില്ല. അച്ഛന്റെ സുഹൃത്തുക്കൾ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോൾ പെർഫോമൻസ് മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകും. അതുകൊണ്ട് ആ ടെൻഷനിലാണ് ഞാൻ. മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു. ഒരുപാട് സന്തോഷമുണ്ട്. അമ്മയുടെ പുതിയ കമ്മിറ്റിക്ക് ആശംസകൾ.' ധ്യാൻ പറഞ്ഞു.
യുവജനങ്ങൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്‌നറായാണ് 'ഭീഷ്മർ' ഒരുങ്ങുന്നത്. ടൈറ്റിൽ ലുക്ക് പോസ്റ്റർ നൽകുന്ന സൂചനയും ഇതുതന്നെയാണ്. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'കള്ളനും ഭഗവതിക്കും' ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദിവ്യ പിള്ളയും രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നു. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ ,വിഷ്ണു ഗ്രൂവർ, ശ്രീരാജ്, ഷൈനി വിജയൻ എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.