ദേശീയ പാതയിൽ ഹൈവേ പോലീസിൻ്റെ പെട്രോളിങ് ഫലം കണ്ടു ; കാഴ്ച മറച്ച പൊന്തക്കാടുകൾ വൃത്തിയാക്കിയത് മാതൃകയായി

കുറ്റിപ്പുറം :കുറ്റിപ്പുറം - വളാഞ്ചേരി ദേശീയ പാത 66 ൽ നിന്ന് വളാഞ്ചേരിയിലേക്ക് പോകുന്ന ഓണിയം പാലത്തിനടത്തുള്ള ഇരുവശങ്ങളിലെ കാഴ്ച മറക്കുന്ന ചെടികൾ വെട്ടിമാറ്റിയത് മാതൃകയായി.ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടിന്റെ ദീർഘവീക്ഷണമാണ് ദേശീയപാതയിലെ കാഴ്ചമറക്കുന്ന പൊന്തക്കാടുകൾ നീക്കം ചെയ്യാൻ പ്രേരണയായത്.

നാഷണൽ ഹൈവേയിൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്ന ഓണിയം പാലത്തിനടുത്തുള്ള റോഡിൻ്റെ ഇരുവശങ്ങളിലും പുല്ലും കാടും കെട്ടിനിൽക്കുന്നതിനാൽ സ്കൂൾ വിദ്യാർത്ഥികൾ ,  യാത്രക്കാർ എന്നിവർക്ക്  ഇതുവഴി നടന്നുപോകാൻ ഏറെപ്രയാസമായിരുന്നു. 

ഹൈവേ പോലീസ് പെട്രോളിങ്ങിനിടെയാണ്   പാഴ്ചെടികൾ കാഴ്മറക്കുന്നത് കണ്ടുപിടിച്ചത്. ഇക്കാര്യങ്ങൾ  ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പ്രദേശത്തെ ഓണിയോസ് ക്ലബ്ബ് പ്രവർത്തകരെ വിവരം അറിയിച്ചു.

തുടർന്ന് ഞായറാഴ്ച (ഇന്ന് ) രാവിലെ ഹൈവേ പോലീസും ക്ലബ്ബ് പ്രവർത്തകരും ചേർന്ന് കാഴ്ച മറച്ച പൊന്തക്കാടുകൾ വെട്ടി നീക്കി. പ്രവർത്തനത്തിന് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോസഫ്, സിവിൽ പോലീസ് ഓഫീസർ ഷിബു എന്നിവർ നേതൃത്വം നൽകി.

ക്ലബ്ബ് പ്രവർത്തകരായ റിയാസ്, സബീൽ, ശംസാദ്, ഹാഷിം, ജദീർ, സഫ്തർ, സഹൽ, നിയാസ്, റഹീസ് കെ.ടി., സിനാൻ, സബിത്, റഹീസ് കെ.പി.എ., കുഞ്ഞുട്ടി, അബൂബക്കർ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി .യുവാക്കളുടെ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പറഞ്ഞു .ക്ലബ്ബ് അംഗങ്ങൾക്കും , നാട്ടുകാർക്കും ഹൈവേ പോലീസ് മധുരം വിതരണവും നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !