തിരുവനന്തപുരം : ഓഗസ്റ്റ് 14 ‘വിഭജനഭീതി ദിനം’ ആയി ആചരിക്കണമെന്ന സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. സർവകലാശാല വിസിമാർക്കാണ് ഗവർണറുടെ നിർദേശം.
ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. ഇന്ത്യ–പാക്ക് വിഭജനത്തിന്റെ ഓർമയ്ക്കായി ഓഗസ്റ്റ് 14 ‘വിഭജനഭീതി’ ദിനമായി ആചരിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും നാടകങ്ങളും സർവകലാശാലകളിൽ സംഘടിപ്പിക്കണമെന്നാണ് രാജ്ഭവന്റെ നിർദേശത്തിലുള്ളത്.
ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഇതെന്നും പരിപാടികളുടെ സംഘാടനത്തിന് വിസിമാർ പ്രത്യേക ആക്‌ഷൻ പ്ലാൻ രൂപീകരിക്കണമെന്നും രാജ്ഭവൻ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.