ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയും തമ്മിൽ ഫോണിൽ സംസാരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫുകളെ നേരിടുന്നതിനെക്കുറിച്ചു ബ്രിക്സ് ഗ്രൂപ്പിൽ ചർച്ച ആരംഭിക്കുമെന്നു ഇന്നലെ ബ്രസീൽ പ്രസിഡന്റ് അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണു ഇരുവരും തമ്മിൽ ഇന്നു ഫോണിൽ സംസാരിച്ചത്. ട്രംപിനെയോ അദ്ദേഹത്തിന്റെ താരിഫുകളെയോ കുറിച്ച് നേരിട്ട് പരാമർശിക്കാതെ, വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നാണു വിവരം.
യുഎസ് ഏറ്റവും ഉയർന്ന തീരുവ ചുമത്തിയ രണ്ട് രാജ്യങ്ങളാണു ബ്രസീലും ഇന്ത്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണു ഇന്ത്യയുടെ മൊത്തം തീരുവ 50 ശതമാനമാക്കി യുഎസ് ഉയർത്തിയത്.
ആദ്യം പ്രഖ്യാപിച്ച 25 % തീരുവ ഇന്ന് പ്രാബല്യത്തിൽവന്നു. ഇന്നലെ പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരും. 27ന് മുൻപ് യുഎസിലേക്ക് കയറ്റി അയക്കുകയും സെപ്റ്റംബർ 17ന് മുൻപ് അവിടെ എത്തുകയും ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇന്നലെ ചുമത്തിയ അധിക തീരുവായ 25% ബാധകമായിരിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.