കുറവിലങ്ങാട്: പതിനായിരങ്ങളിലേക്ക് വചനവിരുന്നൊരുക്കുന്ന കുറവിലങ്ങാട് ബൈബിൾ കൺവൻഷന് ഒരുക്കങ്ങളായി. ബൈബിൾ കൺവൻഷൻ ഒരു പതിറ്റാണ്ട് പിന്നിടുന്നുവെന്നത് ശ്രദ്ധേയമാണ്.
28ന് 4.30ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവൻഷൻ സെപ്റ്റംബർ ഒന്നിന് സമാപിക്കും. എല്ലാദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. തുടർന്ന് ആരംഭിക്കുന്ന വചന പ്രഘോഷണം ഒൻപതിന് സമാപിക്കും. ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ബിനോയി കരിമരുതുങ്കൽ എന്നിവർ വചനപ്രഘോഷണത്തിന് നേതൃത്വം നൽകും. 29,30,31 സെപ്റ്റംബർ ഒന്ന് തിയതികളിൽ പിഡിഎം ടീമിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിവിധ ദിവസങ്ങളിൽ പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ , വികാരി ജനറാൾമാരായ മോൺ. ഡോ. സെബാസ്റ്റിയൻ വേത്താനത്ത് , മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.ദേവാലയത്തിന്റെ അങ്കണത്തിലാണ് കൂറ്റൻ പന്തൽ ഒരുക്കുന്നത്. പന്തലിന്റെ കാൽനാട്ടുകർമ്മത്തോടനൂബന്ധിച്ച് നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് സീനിയർ അസിസ്റ്റന്റ് വികാരിയും കൺവൻഷൻ ജനറൽ കൺവീനറുമായ ഫാ. ജോസഫ് മണിയഞ്ചിറ കാർമിത്വം വഹിച്ചു.
പന്തൽ കാൽനാട്ടുകർമ്മവും ഫാ. ജോസഫ് മണിയഞ്ചിറ നിർവഹിച്ചു. അസി.വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ, യോഗപ്രതിനിധികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.