മണ്ണയ്ക്കനാട്: അത്യന്തം വിശേഷമായ ഒരു ഗണപതി പ്രതിഷ്‌ഠയാണ് കോട്ടയം ജില്ലയിൽ മണ്ണയ്ക്കനാട് ഗ്രാമത്തിലെ ജലാധിവാസ ഗണപതി ക്ഷേത്രത്തിലേത്.സാമാന്യം വലിയ ഒരു ജലാശയത്തിൻ്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഭാരതത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ വിസ്നേശ്വര ക്ഷേത്രമാണ് മണ്ണയ്ക്കനാട് ജലാധിവാസ ഗണപതിക്ഷേത്രം. കേരളത്തിലെ ഏക ജലാധിവാസ ഗണപതിക്ഷേത്രമാണ് ഇത്. പത്തു കൈകളോടു കൂടിയ മഹാഗണപതി സങ്കല്പ്‌പത്തിലാണ് പ്രതിഷ്ഠ
അതിപുരാതനമാണ് ഈ ക്ഷേത്രം. അതുകൊണ്ടുതന്നെ ഉത്ഭവം സംബന്ധിച്ച് ഐതിഹ്യമാണ് ഉള്ളത്. മുൻപ് കൊടുംകാടായിരുന്ന ഇവിടെ ലോക നന്മയ്ക്കായി ഋഷി ശ്വരന്മാർ നടത്തിയ മഹായജ്ഞത്തിൽ സമസ്‌തദേവീദേവന്മാരും സാന്നിദ്ധ്യം അറിയിച്ചതോടെ ദേശത്തിന് അനുഗ്രഹവും പുണ്യവും ലഭിച്ചു.
യജ്ഞസമാപന സമയത്ത് ഹോമകുണ്ഡ ത്തിൽ മഹാഗണപതി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു പിന്നീട് ഈ ഹോമകുണ്ഡം ജലം നിറഞ്ഞ ചിറയായി മാറി എന്നാണ് ഐതിഹ്യം ഈ നൈസർഗ്ഗിക തടാകത്തിലെ ഗണപതി സാന്നിദ്ധ്യമാണ് ജലാധിവാസ ഗണപതിയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. ജലാശയത്തിലെ ഗണേശ സാന്നിദ്ധ്യത്തെ കരിമുണ്ടൻ തേവർ എന്നും കാലങ്ങളായി വിളി ച്ചുവരുന്നു. മഗാഗണപതിയുടെ മൂലസ്ഥാനവും ഈ ചിറയിലാണ്.
ഇവിടെ ഗണേശോപാസന നടത്തിയിരുന്ന കരിങ്ങംപിള്ളി സ്വരൂപത്തിലെ ഒരു ബ്രാ ഹ്മണ ശ്രേഷ്ഠൻ നൂറ്റാണ്ടുകൾക്ക് മുൻപ് ചിറയുടെ കരയിൽ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തുകയും പൂജാവിധികൾ ചിട്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പഴമൊഴി.മൂലസ്ഥാനം ചിറയിലാണെന്ന് സൂചിപ്പിച്ചുവല്ലോ. പ്രഭാതത്തിൽ ദേവചൈതന്യം ചിറ യിൽ നിന്നും പുജാബിംബത്തിലേക്ക് ആവാഹിക്കുകയും അത്താഴപൂജകഴിഞ്ഞ് തിരിച്ച് ചിറയിലേക്ക് ഉദ്വസിക്കുകയും ചെയ്യും.
ദേവചൈതന്യം കുടികൊള്ളുന്ന ചിറ ആയതിനാലാകാം ചുറ്റുമതിൽ (വടക്കുവ ശവും ഭാഗികമായി കിഴക്കുവശവും) ക്ഷേത്രത്തിനും ചിറയ്ക്കും ഇടയിൽ ഇല്ലാത്തത്. ക്ഷേത്ര പ്രദക്ഷിണം ചിറ ചുറ്റിവേണം എന്ന വിധിക്കും കാരണം മറ്റൊന്നുമല്ല.ഈ ക്ഷേത്രത്തിനോടനുബന്ധിച്ച് മതിൽക്കകത്ത് കുടുംബപരദേവതയായ ചമ്രവ ട്ടത്തു ശാസ്‌താവിൻ്റേയും യോഗീശ്വരൻ്റേയും പ്രതിഷ്ഠകളും ഉണ്ട്.ആഗസ്റ്റ് 27 ന് വിനായക ചതുർത്ഥി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളിലാണ് ഗ്രാമവാസികളായ ഭക്തജനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.