പൂക്കരത്തറ : പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂളിലെഎക്കണോമിക്സ് അധ്യാപകനായ പി. ഇഫ്തിഖാറുദ്ദീനാണ്സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ നേതാക്കളുടെ ചിത്രങ്ങൾ
സ്കൂളിന് നൽകി മാതൃകയായത്.നെഹ്റുവും,അബുൽ കലാം ആസാദ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ ചരിത്രം ഇതിനകം ചരിത്ര പുസ്തകങ്ങളിൽ നിന്ന് വെട്ടി മാറ്റപ്പെട്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ പുതുതലമുറയിലേക്ക് ഈ ദേശീയ നേതാക്കളെ പരിചയപ്പെടുത്തുകയും അവരുടെ മനസ്സിൽ എന്നും നിലനിൽക്കുകയും ചെയ്യണം എന്നലക്ഷ്യമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത് സ്കൂളിലെത്തുന്ന ഏതൊരാൾക്കും കാണാവുന്ന തരത്തിൽ ഈ ചിത്രങ്ങൾ ചുവരിൽ സ്ഥാപിക്കുകയും ചെയ്തു.മഹാത്മാഗാന്ധി ജവഹർലാൽ നെഹ്റു മൗലാനാ അബ്ദുൽ കലാം ആസാദ് സുഭാഷ് ചന്ദ്ര ബോസ് ഡോ.ബി ആർ അംബേദ്കർതുടങ്ങിയ നേതാക്കളെയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.
ഗാന്ധിജയന്തി ദിനത്തിൽ ഓരോ ക്ലാസ് റൂമിലുംറിട്ടയർ ചെയ്യുന്നത് വരെ ഗാന്ധിജിയുടെ പടംതൂക്കുമെന്നും.സർദാർ വല്ലഭായി പട്ടേൽസരോജിനി നായിഡു ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പടവും കേരളത്തിലെ സ്വാതന്ത്രസമര നായകന്മാരായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്,കേരള ഗാന്ധി കേളപ്പജി എ.വി.കുട്ടി മാളു അമ്മ,മൊയ്തു മൗലവി,എംപി നാരായണമേനോൻഎന്നിവരുടെ ഫോട്ടോയും സ്കൂളിൽ എത്തിക്കണം എന്ന ആഗ്രഹമാണ് ഇനി അദ്ദേഹത്തിന് ബാക്കി ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.