കക്കിടിപ്പുറം : കക്കിടിപ്പുറം കെ.വിയുപി സ്കൂളിൽ ഈ വർഷത്തെ ശ്രാവണപൂർണിമ സംസ്കൃതദിന,വാരാഘോഷവും ഒപ്പം രാമായണ മാസാചരണവും സമുചിതമായി ആഘോഷിച്ചു.സംസ്കൃതം അധ്യാപിക പ്രിയ എം എൻ സ്വാഗതം പറഞ്ഞു.
പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ പ്രധാന അധ്യാപിക പി ജി ബിന്ദു ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ സജി കെ. ചിന്നൻ സംസ്കൃതദിനമഹത്വം കുട്ടികളിൽ എന്ന വിഷയം കൈകാര്യം ചെയ്തു. സംസ്കൃത ദിനസന്ദേശം ഉർദു അധ്യാപകൻ എൻ സഹീർ നിർവ്വഹിച്ചു. ബിജു പി സൈമൺ, വി.പി ജലജ എന്നീ അധ്യാപകർ ആശംസകൾ നേർന്നു. സംസ്കൃത ദിന പ്രതിജ്ഞ അഭയ് കൃഷ്ണ കെ.വി ചൊല്ലി കൊടുത്തു.
സംസ്കൃത ക്ലബ്ബ് സെക്രട്ടറി ആവണി കെ.എം സംസ്കൃതദിനപ്രഭാഷണം നടത്തുകയും ചടങ്ങിന് നന്ദി പറയുകയും ചെയ്തു.ഗുരുവന്ദനം പ്രധാന അധ്യാപികക്ക് ബാഡ്ജ് നൽകുകയും ചെയ്തു.കൂടാതെ പോസ്റ്റർ രചന മത്സരം , ബാഡ്ജ് നിർമ്മാണം വിതരണം,മധുരപലഹാര വിതരണവും നടന്നു. പോസ്റ്റർ പ്രദർശനം,വദതു സംസ്കൃതം വിതരണം, കുട്ടികളുടെ കലാപരിപാടികളും, സമ്മാനദാനവും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.