സാനുമാഷ് ഇനി ഓർമ്മ,രവിപുരം ശ്മശാനത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം

കൊച്ചി ;മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്തെ മഹാഗുരു എം.കെ.സാനു ഇനി ഓര്‍മ. വൈകിട്ട് നാലു മണിക്ക് രവിപുരം ശ്മശാനത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലുമായി നടന്ന പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മന്ത്രിമാരായ പി.പ്രസാദ്, ആർ.ബിന്ദു, പി.രാജീവ്, സിപിഎം ജനറൽ സെക്ര‌ട്ടറി എംഎ.ബേബി, സംസ്ഥാന സെക്ര‌ട്ടറി എം.വി.ഗോവിന്ദൻ, കൊച്ചി മേയർ അനിൽ കുമാർ, ഗോകുലം ഗോപാലൻ തുടങ്ങിയവർ അടക്കമുള്ള പ്രമുഖർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

ഇന്നലെ വൈകട്ട് 5.35നായിരുന്നു എം.കെ. സാനുവിന്റെ അന്ത്യം. 98 കാരനായ എം.കെ.സാനു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. വീഴ്ചയില്‍ ഇടുപ്പെല്ലിനു പരുക്കേറ്റതോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !