തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം തിരുവനന്തപുരം കോർപ്പറേഷനിൽ ചെയ്യുന്ന റോഡുകളിൽ വൻ അപാകത. സൈഡ് ഓടകളിൽ സ്ലാബ് മാറ്റുന്നത് തന്നെ ഒരു സ്ലാബിനോട് മറ്റൊരു സ്ലാബ് ചേരാത്ത രീതിയിലാണ്.
ഇത് കാരണം കാൽനട യാത്രക്കാർ തട്ടി വീഴാനും അപകടം ഉണ്ടാവാനും സാധ്യതയുണ്ട് .എന്നാൽ റോഡിനോട് സമാന്തരമായി ഇടുന്ന സ്ലാവിൽ പലതും പൊട്ടിയ നിലയിലാണ്, പൊട്ടിയ സ്ലാവിൽ കമ്പി കാണാനില്ല എന്നുള്ളത് ഒരു പ്രത്യേകതയാണ്.
ഇത്തരത്തിൽ അശ്രദ്ധയോടെ കൂടി ചെയ്യുന്ന പണിക്ക് മേൽനോട്ടം വഹിക്കാൻ എൻജിനീയർമാരും ഓവർസിയറും സ്ഥലത്ത് ഇല്ല എന്നുള്ളതാണ് കൗതുകകരം. കമ്പിയില്ലാത്ത സ്ലാവിൽ വാഹനം കയറിയാൽ തൽക്ഷണം സ്ലാബ് പൊട്ടി വൻ അപകടം നടക്കാനും സാധ്യതയുണ്ട്. കൗൺസിലറും ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കാത്തതിനാൽ കോൺട്രാക്ടർക്ക് തോന്നിയ പോലെ പണിയെന്നാണ് പ്രദേശവാസികൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.