താനും മകനും ഇതുവരെ ഒരു കുഴപ്പത്തിലും ചെന്ന് ചാടിയിട്ടില്ല, ചാടുകയുമില്ലന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിനെ കുടുക്കിയ കത്ത് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

ശുദ്ധ അസംബന്ധമാണ് എന്ന് താന്‍ ആദ്യം പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വേറെ ഒന്നും അതില്‍ പറയാനില്ല. ശുദ്ധ അസംബന്ധ പ്രഖ്യാപനമാണത്. ആ പ്രഖ്യാപനത്തോട് വേറെ ഒരുതരത്തിലും പ്രതികരിക്കേണ്ടതില്ല. അങ്ങനെ പറഞ്ഞ ആളുകള്‍ക്കെതിരേ ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ ഇതുവരെയും ഒരു കുഴപ്പത്തിലും ചാടിയിട്ടില്ല. ഇനി ചാടുകയുമില്ല. 

മകനുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജേഷ് കൃഷ്ണ സിപിഎം അംഗമായി തുടരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്- രാജേഷ് കൃഷ്ണ കേരളത്തിലെ പാര്‍ട്ടി അംഗമല്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. രാജേഷ് കൃഷ്ണ ജോലിചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ ഇംഗ്ലണ്ടിലാണ്. അവിടെ ഒരു സംവിധാനമുണ്ട്, പാര്‍ട്ടി സംവിധാനത്തിന്റെ ഭാഗമായിട്ട്. അതില്‍ അംഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പരാതി വന്നു എന്ന ഒറ്റക്കാരണം കൊണ്ട് ആരുടെയും പേരില്‍ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുന്നതല്ല. ആവശ്യമായ സമീപനം പാര്‍ട്ടി എടുത്തിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

രാജേഷ് കൃഷ്ണയ്‌ക്കെതിരായ ആക്ഷേപം അന്വേഷിച്ചോ എന്ന ചോദ്യത്തിന് ഞങ്ങളല്ലല്ലോ അത് അന്വേഷിക്കേണ്ടത് എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. അത് കേന്ദ്രത്തിന്റെ ഭാഗമായി നില്‍ക്കുന്നതാണ്. ഇവിടെ അല്ല ഘടകം. ഇവിടെ ഘടകമില്ല. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ വരുന്ന ഒരു സംഘടനാസംവിധാനമാണ് ഇംഗ്ലണ്ടിലേതെന്നും അദ്ദേഹം പറഞ്ഞു.

രാജേഷ് കൃഷ്ണയ്‌ക്കെതിരേ നിലപാട് സ്വീകരിക്കേണ്ടതുണ്ടോ എന്ന് പാര്‍ട്ടി തീരുമാനിച്ച് നിലപാട് സ്വീകരിക്കും. ഇപ്പോള്‍ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ആകെ സ്വീകരിച്ചത് അദ്ദേഹത്തെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയാക്കാതിരുന്നു എന്ന് മാത്രമാണ്, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !