കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയും പ്രമുഖ സാഹിത്യകാരനുമായ ഷാജി ഐപ്പ് വേങ്കടത്ത്(70) അന്തരിച്ചു. ആഗസ്റ്റ് 20 ന് കോട്ടയത്ത് വച്ചുണ്ടായ അപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
റിട്ട. ഗവണ്മെന്റ് പ്രസ ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി കോട്ടയം പബ്ലിക് ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗവും സെക്രട്ടറിയായും സേവനമനുഷ്ഠിച്ച് വന്നിരുന്ന അദ്ദേഹം കോട്ടയത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു.
അമ്മ മനസ്, ഡെയിഞ്ചർ ഡിസ്കവറി, ഇടനാഴി, കാട് ഒരു വിസ്മയം, ഔദ്യോഗിക ഭാഷാ നിഘണ്ടു, നന്മകൾക്ക് ഒരു കാലം, മണ്ണിനുണ്ടൊരു മനസ്, ലിയാപൂവിന്റെ നാട്ടിൽ (പ്രസിദ്ധീകരിക്കാൻ ഇരിക്കുന്നത്)എന്നിവയാണ് ഷാജി വേങ്കടത്തിന്റെ പ്രധാന കൃതികൾ.
കുഞ്ഞുണ്ണിമാഷ് ബാലസാഹിത്യ അവാർഡ്, ഷിക്കാഗോ പ്രവാസി മലയാളി സംഘടനയുടെ ബ്രില്ല്യന്റ് അവാർഡ്, തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്. ഭാര്യ: സാറാമ്മ ജോർജ്. മക്കൾ: അനിത മേരി ഐപ്പ് (വൺഇന്ത്യ മലയാളം), ബിനിത സൂസൻ ഐപ്പ് (സ്റ്റാഫ് നഴ്‌സ് പാലക്കാട്). മരുമക്കൾ: ജോഷി കുര്യൻ (ഏഷ്യാനെറ്റ് ന്യൂസ്), ബബിൻ തോമസ് (സ്റ്റാഫ് നഴ്‌സ്, മുത്തൂറ്റ് സ്‌നേഹാശ്രയ). സംസ്കാരം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.