ആലപ്പുഴ : വിദ്യാർത്ഥികൾ വീടുകളിൽ നേരിടുന്ന അതിക്രമങ്ങൾ അറിയിക്കാനായി സുരക്ഷാമിത്രം ഹെൽപ് ബോക്സ് എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഇരയായ നാലാംക്ലാസുകാരി പഠിക്കുന്ന ആദിക്കാട്ടുകുളങ്ങരയിലെ സ്കൂളിൽ മന്ത്രി ആദ്യ പരാതിപ്പെട്ട സ്ഥാപിച്ചുഓണം അവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാമിത്രം കർമ്മപദ്ധതിയുടെ ഭാഗമായ പരാതിപ്പെട്ടി ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട പൊതു നടപടിക്രമം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.സ്കൂളുകളിലെ കൗൺസിലർമാരുടെ യോഗം ചേർന്ന് മന്ത്രിയും വകുപ്പ് ഡയറക്ടറും നേരിട്ടു സംവദിക്കും. ആലപ്പുഴ ചാരുംമൂടില് ഒമ്പതു വയസ്സുകാരി കുട്ടിയെ ക്രൂരമായി മര്ദിച്ച സംഭവത്തില് പിതാവ് അന്സാര്, രണ്ടാനമ്മ ഷെഫീന എന്നവരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.