തൊടുപുഴ : കനത്ത മഴമൂലം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ഇടുക്കി ജില്ലയിൽ സർക്കാർ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി എം.എം.മണി എംഎൽഎയുടെ സഹോദരൻ ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ്‌ലൈൻ പ്രവർത്തിപ്പിച്ചു.
ഇരുട്ടുകാനത്തു പ്രവർത്തിക്കുന്ന ഹൈറേഞ്ച് സിപ്‌ലൈനാണ് വിലക്കുകൾ മറികടന്ന് ഇന്നലെ പ്രവർത്തിച്ചത്. സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ ഒരു മാസം മുൻപ് ഇതേ സിപ്‌ലൈൻ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് നടത്തിപ്പുകാർക്കെതിരെ നടപടിയെടുത്തിരുന്നു.
ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ സാഹസിക വിനോദകേന്ദ്രങ്ങൾ പ്രവർത്തിക്കരുതെന്ന് കലക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇന്നലെ രാവിലെ മുതൽ തന്നെ സിപ്‌ലൈൻ പ്രവർത്തിച്ചു. മഴ പെയ്യുന്ന സാഹചര്യത്തിലും വിനോദസഞ്ചാരികളെ സാഹസികയാത്ര നടത്താൻ അനുവദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.