എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല ; കുടുംബത്തിന്റെ ഹർജി കോടതി തള്ളി

കണ്ണൂ‌ർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തളളി.


നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തളളിയത്. കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാ​റ്റുമെന്നും വിവരമുണ്ട്.

ഹർജിയിൽ ഇരുഭാഗത്തിന്റെയും വിശദമായ വാദം കോടതി നേരത്തെ കേട്ടിരുന്നു. അതിൽ തീരുമാനം പറയാനാണ് ഇന്നത്തേക്ക് മാ​റ്റിയിരുന്നത്.

അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ല, പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്, രാഷ്ട്രീയമായി പ്രതിക്ക് അനുകൂലമായ കാര്യങ്ങൾ വരുത്തി തീർത്തു, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് ആദ്യം മുതൽക്കേ അന്വേഷണം നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രധാനമായും അന്വേഷണ സംഘത്തിന്റെ 13 പിഴവുകളായിരുന്നു ഹർജിയിലുണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !