ആരോഗ്യമേഖലയില്‍ കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തിരുവനന്തപുരം  : ആരോഗ്യമേഖലയില്‍ കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പുതുപ്പള്ളി മുണ്ടകപ്പാടം മന്ദിരം ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടി സ്മാരക ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം പ്രശംസ അര്‍ഹിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സര്‍ക്കാറുകള്‍ക്കും പരിമിതികളുണ്ട്. ഈ ഘട്ടത്തിലാണ് സമൂഹം മുന്നോട്ട് വരേണ്ടത്. സര്‍ക്കാര്‍ സര്‍ക്കാറിന്റെ ജോലി ചെയ്തു ഇനി എന്റെ ചുമതലയാണ് എന്ന് മനസിലാക്കി ഓരോരുത്തരും മുന്നോട്ട് വരണം. ഇത്തരം ചിന്താഗതികളാണ് സമൂഹത്തില്‍ മികച്ച സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുക- അദ്ദേഹം പറഞ്ഞു.

2047-ല്‍ ഇന്ത്യ വികസിത രാജ്യമാകും. എന്നാല്‍ ജനങ്ങളുടെ പങ്കാളിത്തം ഇല്ലാതെ ഇത് സാധിക്കില്ല. ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നത് ലക്ഷ്യമല്ല യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !