കെനിയയിലെ വന്യജീവി സങ്കേതത്തില്‍ വച്ച് കാട്ടാനയുടെ തുമ്പിക്കൈയില്‍ ബിയർ ഒഴിച്ച് കൊടുത്ത്‌ സ്പാനിഷ് സഞ്ചാരി...!

കെനിയ : കെനിയയിലെ വന്യജീവി സങ്കേതത്തില്‍ വച്ച് കാട്ടാനയുടെ തുമ്പിക്കൈയില്‍ ബിയർ ഒഴിച്ച് കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരെ അന്വേഷണം.


ആഫ്രിക്കന്‍ ആനയുടെ തുമ്പിക്കൈയില്‍ ബിയർ ഒഴിച്ച് കൊടുക്കുകയും കാണ്ടാമൃഗങ്ങൾക്ക് കാരറ്റ് തിന്നാന്‍ കൊടുക്കുകയും ചെയ്യുന്ന ഇയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പിന്നാലെ രൂക്ഷമായ വിമർശനം നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് ഇയാൾ വീഡിയോ സമൂഹ മാധ്യമ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിനകം വീഡിയോ മറ്റ് പലരും വീണ്ടും പങ്കുവച്ചിരുന്നു. ഇതിനിടെ വന്യജീവികൾക്ക് ലഹരി നല്‍കിയതില്‍ ഇയാൾക്കെതിരെ കെനിയ അന്വേഷണം പ്രഖ്യാപിച്ചു.

കെനിയയില്‍ വന്യജീവി വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന @skydive_kenya എന്ന വിനോദ സഞ്ചാരി ഗ്രൂപ്പിലാണ് വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടത്. ഒത്ത ഒരു ആഫ്രിക്കന്‍ കൊമ്പനാനയുടെ മുന്നില്‍ വച്ച് ഇയാൾ ഒരു ക്യാന്‍ ബിയർ കുടിക്കുന്നു. ഇതിനിടെ ബിയറിന്‍റെ മണം കിട്ടിയ കാട്ടാന തുമ്പിക്കൈ ബിയർ ക്യാനിന് നേര്‍ക്ക് നീട്ടുന്നു.

ഈ സമയം ഇയാൾ ബാക്കിയുണ്ടായിരുന്ന ബിയര്‍ ആനയുടെ തുമ്പിക്കൈയിലേക്ക് ഒഴിച്ച് കൊടുക്കുന്നത് കാണാം. സമാനമായ രീതിയില്‍ നിരവധി വീഡിയോകളും ഫോട്ടോകളും ഇപ്പോഴും ഈ ഇന്‍സ്റ്റാഗ്രാം പേജിലുണ്ട്. ജിറാഫിന് ചൂട് ചായ കൊടുക്കുന്നതും കാണ്ടാമൃഗത്തിന് കാരറ്റ് കഴിക്കാന്‍ കൊടുക്കുന്നത് പോലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !