തുരന്നു കയറാൻ ശ്രമിച്ചു..പിന്നീട് തല്ലിപ്പൊളിച്ചു,മോഷ്ടിച്ച വസ്‌തുകണ്ട്‌ മൂക്കത്ത് വിരൽ വെച്ച് പോലീസ്

തുരന്നു കയറാൻ ശ്രമിച്ചു..പിന്നീട് തല്ലിപ്പൊളിച്ചു,മോഷ്ടിച്ച വസ്‌തുകണ്ട്‌ മൂക്കത്ത് വിരൽ വെച്ച് പോലീസ്

ആലുവ; ആദ്യം കടയുടെ തറ തുരന്നു കയറാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി.


നേരെ കൺമുന്നിൽക്കണ്ടത് വെളിച്ചെണ്ണ. കയ്യിൽകിട്ടിയ ‘തനിത്തങ്കം’ 30 കുപ്പി ചാക്കിലാക്കി കള്ളൻ പാഞ്ഞു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലാണിത്. 

600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണു കടയുടമ.ഫ്രിജിൽ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ കള്ളൻ കടയിൽ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു. 

വെളിച്ചെണ്ണയ്ക്കൊപ്പം 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാൻ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network