ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം : പോലീസുകാരനെ കുത്തി പരിക്കേല്‍പിച്ചയാൾ പിടിയില്‍

തിരുവനന്തപുരം: ഉള്ളൂരില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പോലീസുകാരനെ കുത്തി പരിക്കേല്‍പിച്ചയാൾ പിടിയില്‍. പാറോട്ടുകോണം സ്വദേശി സജീവ് ആണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. വലിയതുറ സിപിഒ മനുവിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 10.30-യോടെയായിരുന്നു സംഭവം.

കൊച്ചുള്ളൂരിലെ മനുവിന്റെ വീട്ടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് സജീവ് മനുവിനെ ആക്രമിക്കുകയും നെഞ്ചിലും മുഖത്തുമായി കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. നെഞ്ചില്‍ രണ്ടിടത്താണ് മനുവിന് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയതിന് പിന്നാലെ സജീവ് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിയുടേതെന്ന് കരുതുന്ന ബൈക്ക് നാട്ടുകാര്‍ കത്തിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

സംഭവത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പോലീസ് രാത്രി മുഴുവന്‍ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സജീവ് പിടിയിലായത്. മണ്ണന്തല, മെഡിക്കല്‍ കോളേജ് സ്‌റ്റേഷനുകളിലെല്ലാം സജീവിനെതിരെ നിരവധി കേസുകള്‍ ഉണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !