ചാനൽ രംഗത്തടക്കം നേരിട്ട മോശം അനുഭവങ്ങൾ മുൻപും തുറന്നുപറഞ്ഞ അവതാരകയാണ് റിനി ആൻ ജോർജ്.
എറണാകുളം;ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസറിന്റെ ലൈംഗീക താല്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് താൻ നിരോധനം നേരിടുന്നുണ്ടെന്ന് റിനി പറഞ്ഞിരുന്നു.
ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരമെന്നും താൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ ഫേമസ് ആയാൽ മതി എന്നാണ് അയാൾ തന്നോട് പറഞ്ഞതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ റിനി അന്ന് പറഞ്ഞു.
അന്നത്തെ റിനി ആൻ ജോർജ്ജിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ചിലത് പറയാനുണ്ട്…
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പുറകെ ഒരുപാട് സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതായി കണ്ടു…Adjust ചെയ്യാമോ എന്ന ചോദ്യത്തിന് കൃത്യം ആയി no പറഞ്ഞത് കൊണ്ട് തന്നെ സിനിമയിൽ നിന്നും, സീരിയലിൽ നിന്നും, anchoringൽ നിന്നും പല അവസരങ്ങൾ എനിക്കും നഷ്ടം ആയിട്ടുണ്ട്… ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസർന്റെ ലൈംഗീക താല്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് തന്നെ unofficial banning നേരിടുന്ന ഒരു അവതാരകയാണ് ഞാൻ.. അയാൾക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരം… ഞാൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ famous ആയാൽ മതി എന്നാണ് അയാൾ എന്നോട് പറഞ്ഞത്…
ഇതിനെതിരെ പരാതികളുമായി ഞാൻ ചാനൽ അധികാരികളെ സമീപിച്ചെങ്കിലും വെറുതെ ആവുകയായിരുന്നു…. എന്ന് മാത്രമല്ല എന്നെ മാറ്റി നിർത്തുകയും ചെയ്തു… എന്നാൽ അയാൾ ഇപ്പോഴും സർവ്വാധികാരങ്ങളോടെ അവിടെ തുടരുകയാണ്… എന്ത് കൊണ്ട് പരാതി പെടുന്നില്ല എന്ന് ആക്രോശിക്കുന്ന ചിലർക്കുള്ള മറുപടിയാണ് ഇത്… നിയമങ്ങൾ എല്ലാം സ്ത്രീപക്ഷം ആണെങ്കിലും, പ്രായോഗിക തലത്തിൽ അവ എല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധവും, പുരുഷ പക്ഷവുമായാണ് നടപ്പാകുന്നത്… നമ്മുടെ പരാതികൾ എല്ലാം പതിക്കുന്നത് ബധിര കർണ്ണങ്ങളിൽ ആണ് എന്നത് വളരെ അധികം വേദനിപ്പിക്കുന്നു… ഒന്നും ചെയ്യില്ല എന്ന് മാത്രം അല്ല അത്തരത്തിൽ ഉള്ളവർക്ക് കൂടുതൽ അധികാരങ്ങളും സ്ഥാനങ്ങളും നൽകി ആദരിക്കുകയും ചെയ്യും "
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.