വാഷിങ്‌ടൻ ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി ഈ വർഷം കൂടിക്കാഴ്‌ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കിം ജോങ് ഉന്നുമായി മുൻപ് നടത്തിയ കൂടിക്കാഴ്‌ച മേഖലയിൽ സമാധാനം നിലനിർത്താൻ സഹായിച്ചെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ട്രംപ്, കിം ജോങ് ഉന്നിനെ വീണ്ടും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
ദക്ഷിണ കൊറിയയുമായി കൂടുതൽ വ്യാപാര ചർച്ചകൾക്കു തയാറാണെന്നും ട്രംപ് പറഞ്ഞു. വാണിജ്യ, പ്രതിരോധ, ആണവനയങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്‌തു. ലീ ചെ മ്യങ്, ട്രംപിന്റെ ആഗോള സമാധാന ശ്രമങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചു.
ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്ക്കു ശേഷം ലീ ചെ മ്യങ്, യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്‌ഥരുമായും ഇരുപതിലധികം യുഎസ് കമ്പനികളുടെ അധികൃതരുമായും ചർച്ച നടത്തി. ദക്ഷിണ കൊറിയയുടെ ദേശീയ വിമാനക്കമ്പനിയായ കൊറിയൻ എയർ ഏകദേശം 100 ബോയിങ് വിമാനങ്ങൾക്കുള്ള ഓർഡർ പ്രഖ്യാപിക്കുമെന്നു രാജ്യാന്തര വാർത്താ ഏജൻസികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.