മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് സൗകര്യങ്ങളൊരുക്കണം.....

ടപ്പാൾ: നവംബർ മാസം മുതൽ  മണ്ഢല മകര വിളക്ക് കാലഘട്ടത്തിൽ കുറ്റിപ്പുറം മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് സൗകര്യങ്ങളായ വിരി വെക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം,വാഹന പാർക്കിംഗ്, കുടിവെള്ള സൗകര്യം, പുഴയോരത്ത് നീന്തൽ വിദഗ്ദർ, സുരക്ഷാ സൗകര്യങ്ങൾ, പ്രകാശ പൂരിതമായ ലൈറ്റുകൾ, ഡോക്ടർമാരുടെ സേവനം, ആംബുലൻസ് തുടങ്ങീ സൗകര്യങ്ങൾക്ക് വേണ്ടി മുൻകൂട്ടി തന്നെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറുകൾക്ക് ഫണ്ട് അനുവദിച്ച് നവംബർ ആദ്യവാരത്തിൽ തന്നെ മിനിപമ്പയെ സജ്ജമാക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.


ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ സ്വാഗതം പറഞ്ഞു. ജില്ലാ ജോയന്റ് സെക്രട്ടറി ജനാർദ്ധനൻ പട്ടേരി, രാധാകൃഷ്ണൻ നമ്പ്യാർ, ഹരീഷ് ചെറവല്ലൂർ, സതീശൻ കോലളമ്പ്, ശങ്കരൻ പന്താം കാട്ടിൽ എന്നിവർ പ്രസംഗിച്ചു. വി.വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !