മകന്റെ "ലബുബു" കത്തിച്ചെന്ന് യുട്യൂബര്‍ ; "ലബുബു" ഉപദ്രവ കാരിയോ.. ?

ശരിക്കും ലബുബു എന്താണ്‌..? ലബുബുവിനെ പരിചയപ്പെടാം.

ലബുബുസ് വിവിധ വലുപ്പങ്ങളിൽ പ്രതിമകളായും പഷികളായും ലഭ്യമാണ്, എന്നാൽ ഏറ്റവും പ്രചാരമുള്ളത് ബ്ലൈൻഡ് ബോക്സുകളിലാണ് (കൂടുതൽ താഴെ) വരുന്നത്, യുവാക്കൾക്കിടയിൽ ഇത് പ്രിയപ്പെട്ടതും ഒരു ജനപ്രിയ ഫാഷൻ ട്രെൻഡായി കണക്കാക്കപ്പെടുന്നതുമാണ് - പലപ്പോഴും ബാഗുകളിലോ ബെൽറ്റ് ലൂപ്പുകളിലോ ഘടിപ്പിച്ചിരിക്കുന്നു. 

വിടർന്ന ചെവികളും വെളുത്ത് പുറത്തേക്ക് തള്ളിനില്‍ക്കുന്ന പല്ലുകളും വലിയ കണ്ണുകളും ഉള്ള ഈ പാവയെ കണ്ടാൽ ആരായാലും ഒന്ന് ഭയക്കും. ലൂസിഫർ, ദി ഡെവിൾസ് ടോയ്‌ എന്ന് അറിയപ്പെടുന്ന ലബുബു എന്ന പാവയാണ് ഇപ്പോൾ ചർച്ചാവിഷയം.

കാഴ്‌ചയിൽ രാക്ഷസനെ പോലെയിരിക്കുമെങ്കിലും സംഭവം ക്യൂട്ടാണ്. സാധാരണ വിലപിടിപ്പുള്ള പാവകളെ പോലെ ലൈറ്റ് കത്തുകയോ, പാട്ട് പാടുകയോ, സംസാരിക്കുകയോ ഒന്നും ചെയ്യില്ല. എന്നാൽ മുംബൈ, ന്യൂയോർക്ക്, പാരിസ് തുടങ്ങിയ ​ആ​ഗോളവിപണിയിൽ തരം​ഗം സൃഷ്‌ടിച്ചിരിക്കുകയാണ് ഈ പാവ. പാവയ്‌ക്ക് ലോകമെങ്ങും ആരാധകരാണ്. ഒരു ലക്ഷം രൂപയ്‌ക്ക് അടുത്ത് വരുന്ന ഈ പാവ വാങ്ങാൻ ആളുകൾ മണിക്കൂറുകളോളം ക്യൂ നിൽക്കുകയാണ്. എന്നാൽ ഇത് എല്ലാ കടകളിലും ലഭിക്കില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം.

2015-ൽ കാർട്ടൂണിസ്റ്റ്  കാസിംഗ് ലങ്ങിന്റെ "ദി മോൺസ്റ്റേഴ്‌സ്" എന്ന കഥാപുസ്തക പരമ്പരയിലെ ഒരു കഥാപാത്രമായിരുന്നു ലബുബു  . "ദി മോൺസ്റ്റേഴ്‌സ്" എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ചൈന ആസ്ഥാനമായുള്ള റീട്ടെയിലർ  പോപ്പ് മാർട്ട് പ്രത്യേകമായി വിൽക്കുന്ന കളിപ്പാട്ടങ്ങളാക്കി മാറ്റി, ലിസ ,  റിഹാന തുടങ്ങിയ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റികളുടെ ആരാധകർ കാരണം അവ ഒരു അന്താരാഷ്ട്ര വിൽപ്പന പ്രതിഭാസമായി മാറി.

നാട്ടിലും വിദേശത്തും ചുരുങ്ങിയ കാലം കൊണ്ട്‌ തരംഗമായ കുട്ടികളുടെ പ്രിയപ്പെട്ട പാവം പാവയാണ് ലബുബു...ലോക പ്രശസ്തമാണ് ലബുബു പാവകൾ. ഈ കളിപ്പാട്ടങ്ങൾ വാസ്തവത്തിൽ "ഭംഗിയുള്ളവ" ആണോ അല്ലയോ എന്നത് ചർച്ചാവിഷയമാണ്. എന്നാൽ അവയുടെ പല്ലുതുറന്ന, കുസൃതി നിറഞ്ഞ പുഞ്ചിരിയും രോമാവൃതമായ ശരീരവും ഒരു ആഗോള സംവേദനമായി മാറിയിരിക്കുന്നു എന്നത് നിഷേധിക്കാനാവില്ല.

എന്നാല്‍ കൊമേഡിയയും ടിവി അവതാരകയുമായ ഭാരതി സിങ് തന്റെ മകന്റെ ലബുബു പാവ കത്തിച്ചതിനെ കുറിച്ച് വിവരിക്കുന്ന യൂട്യൂബ് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 

ആഴ്ചകൾക്ക് മുമ്പാണ് ബോളിവുഡ് താരം ഉർവശി റൗട്ടേല വിംബിൾഡൺ മത്സരത്തിനെത്തിയപ്പോൾ ലബുബു പാവകൾ ബാഗിൽ തൂക്കിയിട്ടുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സംഭവം വലിയ ചർച്ചയായി. തന്റെ ഭർത്താവ് മകന് പാവ സമ്മാനിച്ചതെന്ന് വ്‌ളോഗിൽ ഭാരതി പറയുന്നു. മകൻ ഗോല്ലയ്ക്ക് പ്രിയപ്പെട്ട കളിപ്പാട്ടമായി അത് മാറി. പക്ഷേ അവസാനം തനിക്ക് ആ പാവ കത്തിക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. ഈ പാവകൾ നെഗറ്റീവ് ഊർജം വഹിക്കുന്നവയാണെന്നും ഇതിന് പിശാചുകളുമായി ബന്ധമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചില പ്രചരണങ്ങൾ കണ്ടതോടെയാണ് ഇത് കത്തിച്ചു കളയേണ്ടി വന്നതെന്നാണ് ഭാരതി പറയുന്നത്. 

ലബുബു വീട്ടിൽ വന്നത് തന്നെ ശുഭമല്ലാതെ തോന്നി, വീട്ടിലാകെ ഒരു അനാവശ്യമായ ഊർജം തങ്ങി നിൽക്കുന്നതുപോലൊരു തോന്നൽ. മാത്രമല്ല മകൻ അലറാനും സാധനങ്ങൾ വലിച്ചെറിയാനും അനുസരണ ഇല്ലാതെ പെരുമാറാനുമൊക്കെ തുടങ്ങി. ആദ്യം ഇതെല്ലാം ചിരിച്ച് തള്ളിയെങ്കിലും വീണ്ടും ഇത്തരം രീതികൾ ആവർത്തിച്ചതോടെ വീട്ടിലുള്ളവരും സംശയിച്ചത് പാവകളെയാണെന്ന് ഭാരതി പറയുന്നു. 

ഇത് ചെകുത്താന്റെ രൂപമാണെന്ന് പോലും വീട്ടിലുള്ളവർ പറയാൻ തുടങ്ങി. ഇതോടെ ഭാരതി പാവ കത്തിക്കാൻ തീരുമാനിച്ചു. പക്ഷേ എത്ര തവണ ശ്രമിച്ചിട്ടും ആദ്യം പാവയിൽ തീപിടിച്ചില്ല, ഇതോടെ അതിനുള്ളിലെ പൈശാചിക ശക്തി തീപിടിക്കുന്നത് പ്രതിരോധിക്കുകയാണെന്ന് ഭർത്താവ് പരിഹസിച്ചെന്ന് ഭാരതി പറയുന്നു.


എന്നാല്‍ ശരിക്കും ലോക പ്രശസ്തമാണ് ലബുബു പാവകൾ,  വിലയും കൂടുതലാണ്. പുതിയ പാവകള്‍ എത്തുമ്പോള്‍ കടകളില്‍ വലിയ തിരക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ പാവം രാക്ഷാസപാവയാണ് ലബുബു എന്ന് ലോകം സാക്ഷ്യം. 

ലബുബു' എന്ന പേര് എവിടെ നിന്നാണ് വന്നത്?

ലബൂബസ് വളരെ ആവശ്യക്കാരുള്ള ശേഖരണവസ്തുക്കളായി മാറുന്നതിന് മുമ്പ്, കേസിംഗ് ലംഗ് എന്ന കലാകാരന്റെ സൃഷ്ടിയായ കഥാപുസ്തക കഥാപാത്രങ്ങളായിരുന്നു അവ. ലങ്ങിന്റെ അഭിപ്രായത്തിൽ, പരമ്പരയിൽ ഏകദേശം 100 വ്യത്യസ്ത ലബൂബസുകളുണ്ട്.


ഹോങ്കോങ്ങിൽ ജനിച്ച ലങ്, ഏഴാം വയസ്സിൽ നെതർലാൻഡ്‌സിലേക്ക് താമസം മാറി, അവിടെ വെച്ച് നോർഡിക് യക്ഷിക്കഥകളിൽ - പ്രത്യേകിച്ച് എൽവുകളെക്കുറിച്ച് - പെട്ടെന്ന് തന്നെ പ്രണയത്തിലായി. വിചിത്രമായ നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലങ് 2015-ൽ ദി മോൺസ്റ്റേഴ്‌സ് എന്ന ചിത്രീകരിച്ച പുസ്തക പരമ്പര ആരംഭിച്ചു , അതിൽ ലാബുബസ് എന്നറിയപ്പെടുന്ന ഒരു കളിയായ സ്ത്രീ എൽവുഡ്‌സ് ഗോത്രത്തെ അവതരിപ്പിക്കുന്നു.

അതുകൊണ്ടാണ് എന്റെ ഹൃദയത്തിൽ എപ്പോഴും നിലനിൽക്കുന്ന എന്തെങ്കിലും സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിച്ചത്," മാർച്ചിൽ സിജിടിഎൻ യൂറോപ്പിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . "ഇത്രയധികം ആളുകൾ ഇത് ഇഷ്ടപ്പെടുന്നു എന്നത് അതിശയകരമാണ്."

ലബൂബു ഡോളിനെ കുറിച്ച് പറയുന്നതിനു മുമ്പ് തീർച്ചയായിട്ടും  2 ആളുകളുടെ കഥ തീർച്ചയായിട്ടും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.  "വാങ് നിം" എന്ന് പറയുന്ന ബിസിനസുകാരനും  "കാസിം ലങ്ങ്" എന്ന് പറയുന്ന ചിത്രകാരനുമാണ് ഇവർ. രണ്ടുപേരും കൂടെ ഒത്തുചേർന്നതോടു കൂടിയിട്ടാണ് ഇത്രയും വലിയൊരു ട്രെൻഡ് ലോകത്ത് മുഴുവനും  ആരംഭിച്ചിട്ടുള്ളത്.

ഹോങ്കോങ്ങ് കാരനായിട്ടുള്ള വാങ്നിങ് ഒരു ടോയ് ഷോപ്പ് തുടങ്ങിയപ്പോൾ ചില വ്യത്യാസങ്ങളൊക്കെവരുത്തുവാൻ കുട്ടികൾക്ക് വേണ്ടിയിട്ടുള്ള ടോയ്സുകൾക്ക്  പകരമായിട്ട് മുതിർന്ന ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള ടോയ് ആയിരുന്നു പ്രധാനമായിട്ടും അവിടെ വിറ്റഴിച്ചിട്ടുണ്ടായിരുന്നത്.  അതിൽ കൂടുതൽ ആളുകളെ അട്രാക്ട് ചെയ്യുന്നതിനു വേണ്ടിയിട്ട് അയാൾ മറ്റൊരു പൊടിക്കൈ കൂടെ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. അതാണ്  "ബ്ലൈൻഡ് ബോക്സ്". അദ്ദേഹം ഓരോ ടോയ്സും ഈ ബ്ലൈൻഡ്ബോക്സിൽ ആക്കിയിട്ടായിരുന്നു തന്റെ ഷോപ്പിൽ വെച്ചിട്ടുണ്ടായിരുന്നത്.  ആളുകൾക്ക് ആ ഒരു ബ്ലൈൻഡ് ബോക്സിനകത്ത് എന്താണെന്ന് അറിയാനുള്ള ഒരു ആകാംക്ഷയും അത് ഓപ്പൺ ചെയ്യുമ്പോൾ അത് തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള ടോയ്സ് അതിൽ നിന്ന് ലഭിക്കുമ്പോഴുള്ള അവരുടെ ഒരു ഹാപ്പിനസും കിട്ടാത്തവർ വീണ്ടും വാങ്ങാനുള്ള ഉദ്ദേശവും എല്ലാം തന്നെ ഇയാൾക്ക് അതിലുണ്ടായിരുന്നു.

ഇത്രയും ചെയ്തിട്ടും അദ്ദേഹം ഉദ്ദേശിക്കുന്ന രീതിയിലുള്ള വില്പനയിലേയ്ക്ക്, പോപ്പ് മാർട്ട് എന്ന് പറയുന്ന ഈ ഒരു ഷോപ്പ്  എത്തിച്ചേർന്നിട്ടുണ്ടായിരുന്നില്ല.  എന്തിന് മുതിർന്ന ആളുകൾ ഈ പാവം മേടിക്കണം ആരെങ്കിലും ഇത് മേടിക്കുവോ ?  എന്ന് തുടങ്ങിയിട്ടുള്ള ചോദ്യങ്ങൾ ആയിരുന്നു.. അദ്ദേഹം കൂടുതൽ തരണം ചെയ്തത്.

അങ്ങനെ ഹോങ്കോങ്ങിൽ ജനിച്ച കാസിം ലങ്ങ് എന്ന് പറയുന്ന ചിത്രകാരനായിട്ടുള്ള വ്യക്തി കൂടി ഇതിലേയ്ക്ക് എത്തുകയും ചെയ്‌തു  എന്നാൽ പിന്നീട് അദ്ദേഹം നെതർലാൻഡ്സിലേക്ക് മാറുകയായിരുന്നു. 

കുട്ടികളുടെ പുസ്തക ചിത്രകാരൻ എന്ന രീതിയിലാണ് കാസിം ലങ്ങ് പ്രവർത്തിച്ചു വന്നിട്ടുണ്ടായിരുന്നത്.   2011- 12 കാലഘട്ടത്തിലായിട്ട് അദ്ദേഹം പുതിയൊരു സ്റ്റോറി സീരീസ് ഗോഡ്‌സ്  മിത്തോളജിയിൽ നിന്ന് വിപണിയിലേക്ക് എത്തിക്കുന്നത്. അതിൽ തന്നെ  ഗോഡസ് അവരുടെ ഫാമിലി മെമ്പേഴ്സ് ഫ്രണ്ട്സ് ഇങ്ങനെയൊക്കെ ഉൾപ്പെടുന്ന രീതിയിലാണ് അതിൽ വ്യത്യസ്ത കാര്യങ്ങൾ ഉണ്ടായിരുന്നു. ഒൻപത് ലോകങ്ങളും ഈ ഒരു മിത്തോളജിയുടെ ഭാഗമായി . 12- 13 നൂറ്റാണ്ടിൽ ഇതുമായി ബന്ധപ്പെട്ട കഥകൾ യൂറോപ്പിൽ  പ്രചരിച്ചിട്ടുണ്ടായിരുന്നു. പഴയകാലത്ത് താൻ കേട്ടിരുന്ന വ്യത്യസ്ത തരത്തിലുള്ള കഥകൾ നാടോടി കഥകൾ ഇതെല്ലാം കൂടെ ചേർത്തു വെച്ചുകൊണ്ടാണ് "ദ മോൺസ്റ്റേ" എന്ന സീരീസിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്. ഈ സീരീസിലെ ഒരു കേന്ദ്ര പ്രധാന കഥാപാത്രമാണ് ലെബൂബു എന്ന് പറയുന്ന കുഞ്ഞൻ രാക്ഷസൻ അഥവാ  ക്രീപ്പി ക്യൂട്ട് മോൺസ്റ്റർ കടന്നു വരുന്നത്.

അപ്പോൾ ആരാണ് ലബൂബു..?

മോൺസ്റ്റർ ഫോറസ്റ്റ് എന്ന് പറയുന്ന ഒരു മാന്ത്രികതകൾ നിറഞ്ഞിട്ടുള്ള  ഒരുപാട് രഹസ്യങ്ങൾ  ഉൾപ്പെടുന്ന ഒരു കാട്ടിനകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോത്രം, ആ ഗോത്രത്തിൽ പെട്ട രാക്ഷസന്മാരുടെ കൂട്ടത്തിലെ ഒരു കുഞ്ഞു രാക്ഷസനാണ് ലബൂബു.

രാക്ഷസൻ എന്ന് പറയുമ്പോൾ അത്ര പ്രശ്നക്കാരൻ എന്ന രീതിയിൽ ഒന്നുമല്ല കാസിം ലങ് ഈ ഒരു ക്യാരക്ടറിനെ അവതരിപ്പിച്ചിട്ടുള്ളത്, വളരെയധികം ക്യൂട്ട് ആയിട്ടുള്ള ക്യൂരിയസ് ആയിട്ടുള്ള ഫിയർലെസ് ആയിട്ടുള്ള കൈൻഡ് ആയിട്ടുള്ള അതുപോലെതന്നെ നോട്ടി ആയിട്ടുള്ള ഒരു മോൺസ്റ്റർ എന്ന നിലയിലാണ് ഈ ഒരു ക്യാരക്ടർ. 

മാന്ത്രിക ഫോറസ്റ്റിനകത്തും പുറത്തും യാത്രകൾ  നടത്തുന്ന ഒരു എക്സ്പ്ലോറർ എന്ന രീതിയിലുള്ള ഒരു ക്യാരക്ടർ ആണ്  ലബൂബ് എന്ന കുഞ്ഞൻ രാക്ഷസൻ. ലബൂബുവിന്റെ ഒരു ബോയ്ഫ്രണ്ട്, ഒരു  അസ്ഥികൂടം പോലെ തോന്നിക്കുന്ന ടൈക്കോകോ എന്ന് പേരുള്ള 2019ൽ പുറത്തിറക്കിയ പാവയാണ്. എന്നാൽ അന്ന് അതത്ര ജനശ്രദ്ധ നേടിയിരുന്നില്ല. അതുപോലെ കാട്ടിലെ ഗോത്ര തലവൻ  സിമോമോ. മൊക്കോക്കോ,  യായ, സ്പോക്കി, പാറ്റോ, പിപ്പോ, എന്നൊക്കെ പറഞ്ഞിട്ടുള്ള വ്യത്യസ്ത ക്യാരക്ടറുകൾ കൂടെ ഈ ഒരു സ്റ്റോറി ബുക്ക് സീരീസിൽ അങ്ങിങ്ങായിട്ട് കടന്നു വരുന്നു.

വർഷങ്ങൾക്ക് ശേഷം 2015- 17 കാലഘട്ടം ഒക്കെ എത്തുമ്പോഴാണ് ഈ ഒരു ലബൂബു എന്ന് പറയുന്ന ഈ ഒരു ക്യാരക്ടറും ഈ സ്റ്റോറി സീരീസും ഒക്കെ വലിയ തോതിൽ തന്നെ ജനസ്വീകാര്യത നേടുന്നത്. ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത് അതിൽ തന്നെ ഈ ഒരു സമയത്ത് കാസിം ലെങ് എക്സിബിഷനുകളിലും മറ്റുമൊക്കെ ഈ ടോയ്സിനെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു, അങ്ങനെയാണ് ആളുകളുടെ ശ്രദ്ധ വലിയ തോതിൽ ഈ ഒരു ടോയിയിലേക്ക് തിരിയുന്നത്.

ഇനിയിപ്പോ ഈ ലബൂബ എന്ന് പറയുന്നത് ഒരു രാക്ഷസനാണ്, ഒരു രാക്ഷസ പാവയാണെന്ന്.. എന്നാല്‍ എന്തിനാണ് ഒരു രാക്ഷസ പാവയക്ക് വേണ്ടിയിട്ട് ആളുകൾ ഇങ്ങനെ വരി നിൽക്കുന്നത്.. എന്താണ് സത്യത്തിൽ വിവിധ രാജ്യങ്ങളില്‍ ഷോപ്പുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ..?

2018 ലാണ് കാസിം ലെങ്ങും  വാങ് നിം എന്ന് പറയുന്ന വ്യക്തിയും പോപ്പ് മാർട്ട് എന്ന് പറയുന്ന ടോയ്സ് ബ്രാൻഡ്  കൂടെ ഒത്തു ചേര്‍ന്ന് മിസ്റ്ററി ബോക്സുകള്‍  ആയി ലെബൂബു ടോയ്സ് വലിയ തോതിൽ തന്നെ വിപണിയിലേക്ക് എത്തിച്ചു തുടങ്ങി. അതിനകം ആളുകളൊക്കെ ഇത്  ഇഷ്ടപ്പെട്ടു തുടങ്ങുന്ന ഒരു അവസ്ഥയിലേക്ക്  എത്തിയിട്ടുണ്ടായിരുന്നു.ബ്ലൈൻഡ് ബോക്സുകൾ ആയിട്ട് ഇത് വിപണിയിലേക്ക് എത്തുന്നു എന്ന കാര്യങ്ങൾ ഒക്കെ തന്നെയും വന്നതോടു കൂടിയിട്ട് പതിയെ പതിയെ ആളുകളുടെ ഇടയിലേക്ക് വലിയ തോതിയിൽ തന്നെ ഈ ഒരു ടോയ്സ് എത്തിച്ചേർന്നു. വലിയ തോതിൽ തന്നെ ആളുകൾ ഈ ടോയ്സിനെ വാങ്ങാന്‍ ആരംഭിച്ചു. ഇതിന്റെ ഫസ്റ്റ് സീരീസ് വിപണിയിലേക്ക് എത്തിയ സമയത്ത് അത് പൂർണമായിട്ടും വിറ്റഴിക്കപ്പെട്ടിട്ടുണ്ടായിരുന്നു. 

ഓരോ ബ്ലൈൻഡ് ബോക്സിൽ നിന്നും ലഭിക്കുന്ന വ്യത്യസ്ത രീതിയിലുള്ള ലബൂബൂസിനെയും മറ്റു ക്യാരക്ടേഴ്സിനെയും ആളുകൾ ഒരുമിച്ചു വെക്കാൻ ആരംഭിച്ചു.  ലബൂബു എന്ന് പറയുന്ന ഈ ഒരു ഡോളിന്റെ സെയിൽ വലിയ തോതിൽ തന്നെ കുതിച്ചുയർന്നതോടെ  ആളുകൾ വരി നിന്നു പോലും ഈ ഒരു ടോയ്സ് മേടിക്കുന്ന ഒരു അവസ്ഥയിലേക്ക് ലോകം  എത്തിച്ചേരുകയാണ്. എന്നാൽ വരി നിൽക്കുന്ന എല്ലാ ആളുകൾക്കും കൊടുക്കാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കൂടെ പോപ്പ്മാർട്ട്  എത്തിച്ചേർന്നു. ഒരാൾക്ക് ഒരെണ്ണം മാത്രമേ ഒരു ദിവസം നൽകു എന്നുള്ള വളരെയധികം വിചിത്രമായിട്ടുള്ള ചില റെസ്ട്രിക്ഷൻസ് പോലും അവർക്ക് കൊണ്ടുവരേണ്ടതായി വന്നു.

അതോടൊപ്പം തന്നെ പല ആളുകളും ഇതിൻറെ റിവ്യൂസും അൺബോക്സിങ് വീഡിയോസും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. കഴിഞ്ഞ ജൂൺ മാസം പത്താം തീയതി നടന്നിട്ടുണ്ടായിരുന്ന ഒരു ഓക്ഷനിൽ "മിൻ ഗ്രീൻ ലെബൂബു" വിറ്റു പോയിട്ടുണ്ടായിരുന്നത്  ഒന്നര കോടി രൂപയ്ക്ക് ആണ്. ലബൂബു  ടോയ് പോപ്പ്മാർട്ടിനു  നേടികൊടുത്ത ലാഭം വളരെ വലുതാണ്.  ഒരൊറ്റ ദിവസം അതിന്റെ ഫൗണ്ടർക്ക് ലഭിച്ചിട്ടുണ്ടായിരുന്നത് ഏറെക്കുറെ 13400 കോടി രൂപയോളമാണ്. ആപ്പിളിന്റെ ഫോണുകൾ  പുറത്തിറങ്ങുമ്പോൾ നീണ്ട വരികൾ കാണാൻ സാധിക്കാറുണ്ട് എന്നാൽ അതിനെയും മറികടക്കുന്ന രീതിയിൽ തന്നെയാണ് ലബുബു വിൽക്കുന്നത്.

ലബൂബു പാവകളെ ആളുകൾ വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. 

ലബൂബസിനെ ദയയുള്ളവരും സഹായിക്കാൻ ആഗ്രഹിക്കുന്നവരുമായാണ് വിശേഷിപ്പിക്കുന്നത് - എന്നിരുന്നാലും അവരുടെ നല്ല ഉദ്ദേശ്യങ്ങൾ ചിലപ്പോൾ കുഴപ്പത്തിലേക്ക് നയിച്ചേക്കാം. 

ഒരു വിഭാഗം ആളുകൾ അവരുടെ ഒരു മെന്റൽ ഹെൽത്തിനു  വേണ്ടി അവരുടെ ഒരു ഇമോഷണൽ സപ്പോർട്ട് ഒരു തെറാപ്പി ടോയ് എന്ന രീതിയിൽ ഒക്കെ തന്നെ ഉപയോഗിക്കുന്നുണ്ട്. രണ്ടാമത്തെ ഒരു വിഭാഗം ആളുകൾ ഇതിനിപ്പോ റീസെല്ലിങ് മാർക്കറ്റിൽ നല്ല വാല്യൂ ഉണ്ട്. 10 ഡോളറിനൊക്കെ മേടിച്ചത് 5000 ഡോളറിന് വരെ വിൽക്കുന്നു. മൂന്നാമത്തെ ഒരു വിഭാഗം ആളുകൾ  കളക്ട് ചെയ്യാൻ വേണ്ടിയിട്ടുള്ള ശ്രമത്തിലാണ്. 

ഒരു രാക്ഷസ പാവ എന്നൊക്കെ തന്നെയും വിശേഷിപ്പിക്കുമ്പോൾ ഇതിന്റെ നിർമ്മാതാക്കൾ തന്നെ പറയുന്നത് ഇതത്ര പ്രശ്നക്കാരനായിട്ടുള്ള രാക്ഷസനല്ല എന്ന രീതിയിലാണ് എങ്കിലും  മറ്റൊരു വിഭാഗത്തിന് പറയാനുള്ളത് ഇതൊരു രാക്ഷസ പാവ തന്നെയാണ് ഇതിൽ  ഒരു പൈശാചികമായ രീതിയിലേക്ക് ആളുകൾ ഈ പാവ കൊണ്ടുപോകുന്നുണ്ട് എന്നതാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !