"അയര്‍ലണ്ടിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങൾ മാറ്റിവച്ചു; നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് വിശദീകരണം" എന്താണ് ഇത്..? ആരാണ് നടത്തുന്നത് .. ?
അതേ കേട്ടത് സത്യമാണ് അയര്‍ലണ്ടിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങൾ മാറ്റിവച്ചു, സായിപ്പ്.. ഓടിച്ചിട്ട്.. തല്ലുന്നു.. എന്നാല്‍ എന്താണ് ഇത്.. ? മൂക്കത്ത് വിരല്‍ വച്ച് ഇന്ത്യന്‍ സമൂഹം..
"അയര്‍ലണ്ടിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങൾ മാറ്റിവച്ചു... ശ്രദ്ധിക്കൂ.. എംബസ്സി നടത്തുന്ന പരിപാടി അല്ല ഇത്..
അയര്‍ലണ്ടിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങൾ എന്ന് പറയുമ്പോള്‍ കൊട്ടിഘോഷിച്ച് നടത്തുന്ന ഒരു പ്രൈവറ്റ് കമ്യൂണിറ്റി പ്രോഗ്രാം മാത്രം എന്ന് അയര്‍ലണ്ടില്‍ ജീവിക്കുന്ന ചിലര്‍ക്ക് എങ്കിലും അറിയാമായിരുന്നു. അല്ലാതെ ഇന്ത്യന്‍ എംബസ്സി നടത്തുന്ന official ചടങ്ങ് ഒന്നും അല്ല. ഒരു organisation നടത്തുന്ന പരിപാടി മാത്രം. അവര്‍ മന്ത്രിയെ കാണുന്നു, പ്രസ്താവന നടത്തുന്നു വീഡിയോ പുറത്ത് വിടുന്നു. എന്നാല്‍ എംബസിയുമായി ബന്ധപ്പെട്ട് അല്ല. ഒരു പ്രൈവറ്റ് organisation മാത്രം.
അയർലൻഡിൽ ഏകദേശം 80,000 ഇന്ത്യൻ വംവംശജരുണ്ട്. ചില മാധ്യമങ്ങള്‍ പടച്ചു വിടുന്നത് കാണുമ്പോള്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന മിക്കവാറും ആളുകള്‍ക്കും ഇത് എന്താണെന്ന് കൂടി അറിയില്ല, ഐറിഷ് സര്‍ക്കാരിന് ക്ഷണം നല്‍കി നടത്തുന്ന ഒരു കലാ പരിപാടി, ചിലര്‍ക്ക് പേര് എടുക്കാന്‍ 2015 മുതൽ എല്ലാ വര്‍ഷവും അയര്‍ലണ്ടില്‍ ഒരു പാര്‍ക്കില്‍ പരിപാടി നടത്തും, ഈ വര്‍ഷം പേടിച്ച് മാറ്റി വച്ചു. ചിലപ്പോള്‍ പിന്നീട് നടത്തും. അതായത് പ്രശാന്ത് ശുക്ലയും ടീമും ആരാന്ന് പോലും അയര്‍ലണ്ട് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല, ഇവര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മുഴുവന്‍ പ്രതിനിധികളും അല്ല.
അതായത് സുരക്ഷാ ആശങ്കളെ തുടർന്നാണ് ആഘോഷം മാറ്റിയതെന്ന് അയർലൻഡ് ഇന്ത്യ കൗൺസിൽ അറിയിച്ചു. "ഇന്ത്യ ദിനം ആഘോഷിക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങൾ കരുതുന്നു" എന്നാണ് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിലിന്‍റെ ഉപാധ്യക്ഷൻ പ്രശാന്ത് ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
2015 മുതൽ ഐറിഷ് സർക്കാരുമായി സഹകരിച്ച് ഇന്ത്യാ ഡേ ആഘോഷങ്ങൾ നടത്തുന്നുണ്ട്. വിവിധ കലാ പരിപാടികളോടെയുള്ള ഇത്തവണത്തെ ആഘോഷം ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടി മാറ്റിവയ്ക്കാൻ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് പ്രശാന്ത് ശുക്ല പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പുതിയ തിയ്യതി പിന്നീട് തീരുമാനിക്കുമെന്നും പ്രശാന്ത് ശുക്ല പറഞ്ഞു.
അപ്പോള്‍ ഇന്ത്യന്‍ എംബസ്സി നടത്തുന്ന പരിപാടിയില്‍ ഇതുവരെ മാറ്റങ്ങള്‍ ഒന്നും എംബസ്സി അറിയിച്ചിട്ടില്ല. പതാക ഉയർത്തുന്ന ചടങ്ങ് എംബസ്സിയില്‍ നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ശ്രീ അഖിലേഷ് മിശ്ര ചടങ്ങില്‍ പതാക ഉയർത്തും വേണ്ടവര്‍ക്ക് പങ്കെടുക്കാം.
കൂടാതെ ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത് പോലെ വീടുകളില്‍ പതാക ഉയർത്തി ഫോട്ടോ എടുത്ത് upload ചെയ്ത് independence day ആഘോഷിക്കാം.
Tricolor - Not only the national flag, but the identity of India!
11 to 15 August, celebrate independence by hoisting tricolor in every home.
Today, register to become a tricolor volunteer and upload selfies at harghartiranga.com
#HarGharTiranga Ministry of External Affairs, Government of India.
അയര്‍ലണ്ടില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നേരെ പണ്ട് മുതലേ ഉണ്ട്, ചിലത് ഇപ്പോള്‍ ആളുകളുടെ ആഗോള ശ്രദ്ധ ആകര്‍ഷിച്ചു. എന്നിരുന്നാലും ഇവിടെ ഉള്ളവര്‍ എല്ലാരും സുരക്ഷിതവര്‍ അല്ല എന്ന് അര്‍ത്ഥമില്ല, അവര്‍ ജോലിയ്ക്ക് പോകുന്നു, തിരിച്ച് വരുന്നു. ഹോളി ഡേ പോകുന്നു, ആഘോഷിക്കുന്നു, ഭയം അല്ല ജാഗ്രത ആണ് പ്രധാനം.
മിക്ക റീലുകളും ഇവിടെ നടന്നത് അല്ല. UK യിലെ അക്രമമാണ് പുറത്ത് വിടുന്നത്. അയര്‍ലണ്ട് എന്ന് പറഞ്ഞാല്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് ആണ്. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ നടന്ന ചില സംഭവങ്ങള്‍.
- ✅️ Amazon ജീവനക്കാരനെ ആക്രമിച്ചു, നഗ്നനാക്കി
- ✅️ ജോലി യാത്രയില്‍ രാത്രിയില്‍ ആക്രമിക്കപ്പെട്ടത്.
- ✅️ സോഫ്റ്റ് വെയര്‍ eng. ആക്രമിക്ക പെട്ടു.
- ✅️ TAXI ഡ്രൈവര്‍ ആക്രമിക്കപെട്ടു
- ബസ്സില്‍ കുട്ടിയെ, മറ്റ് കുട്ടികള്‍ ആക്രമിച്ചത് ( സ്ഥിരീകരണം ഇല്ല)
- ✅️ കുട്ടിയ്ക്ക് കളിസ്ഥലത്ത് വംശീയ ആക്രമണം നേരിടേണ്ടി വന്നു.
- ❌️ വീട് കത്തിച്ചു, വീടിന് കല്ലെറിഞ്ഞു ( northern Ireland, UK)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.